Making Of Tasty Unniyappam ; സാധാരണ നമ്മൾ വീട്ടിൽ ഉണ്ണിയപ്പം ഉണ്ടാക്കാൻ ഉണ്ടല്ലോ എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടമുള്ള പലഹാരമാണ് ഉണ്ണിയപ്പം ഇതിന്റെ മാവ് തയ്യാറാക്കുമ്പോൾ നമ്മൾ തലേദിവസം ആയിരിക്കും തയ്യാറാക്കി വയ്ക്കുന്നത് കാരണം മാവ് നല്ലതുപോലെ പൊന്തിവന്ന് റെഡിയാകാൻ കുറച്ചു സമയമെടുക്കും എന്നാൽ വെറും 10 മിനിറ്റ് കൊണ്ട് ഉണ്ണിയപ്പത്തിന്റെ മാവ് തയ്യാറാക്കുകയും ഉണ്ണിയപ്പം ഉണ്ടാക്കുകയും ചെയ്യാം എന്ന് പറഞ്ഞാലോ എന്നാൽ ഇതുപോലെ തയ്യാറാക്കു.
അതിനായി ആദ്യം തന്നെ മധുരത്തിന് ആവശ്യമായ ശർക്കര കുറച്ചു വെള്ളം ചേർത്ത് അലിയിക്കാൻ വയ്ക്കുക ശർക്കരപ്പാനി തയ്യാറായതിനുശേഷം എത്രയാണോ നിങ്ങൾ അരിപ്പൊടി എടുക്കുന്നത് ആ അളവിൽ അരിപ്പൊടി എടുക്കുക വളരെ നൈസ് പൊടി തന്നെ എടുക്കേണ്ടതാണ് അതിലേക്ക് കുറച്ച് ഗോതമ്പ് പൊടിയും അല്ലെങ്കിലും മൈദയോ ചേർക്കുക .
ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക നന്നായി ഇളക്കി യോജിപ്പിക്കുക അതിൽ ചെറിയ ചൂടോടുകൂടിയ ശർക്കരപ്പാനി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അടുത്തതായി നിങ്ങൾക്ക് ആവശ്യമുള്ള അളവിൽ തേങ്ങാക്കൊത്ത് നെയ്യിൽ വറുത്ത അതിലേക്ക് ചേർത്ത് കൊടുക്കുക. കറുത്ത എള്ളും കൊടുക്കാവുന്നതാണ് ശേഷം ഏലയ്ക്കാപ്പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അടുത്തതായി ചെയ്യേണ്ടത്ഒരു ടീസ്പൂൺ വെള്ളത്തിൽ കുറച്ചു സോഡാപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം അത് മാവിലേക്ക് ഒഴിച്ചു കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇനി ഉടനെ തന്നെ ഉണ്ണിയപ്പം തയ്യാറാക്കാം അതിനായി ഉണ്ണിയപ്പത്തിന്റെ പാത്രം അടുപ്പിൽ വച്ച് ചൂടാക്കിയതിനുശേഷം അതിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഓരോ കുഴിയിലേക്ക് മാവ് ഒഴിച്ച് ഉണ്ണിയപ്പം തയ്യാറാക്കുക. ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ. Credit : sruthis kitchen