Making Of Tasty Unniyappam : ഉണ്ണിയപ്പം എന്ന പലഹാരം കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. പരമ്പരാഗതമായ രീതിയിൽ ഉണ്ണിയപ്പം ഉണ്ടാക്കുന്ന പല വീട്ടമ്മമാരും നമുക്കിടയിൽ ഉണ്ട് എന്നാൽ വളരെ എളുപ്പ മാർഗ്ഗത്തിലൂടെ ഉണ്ണിയപ്പം ഉണ്ടാക്കുന്നതും രുചികരമായി വ്യത്യസ്തമായ രീതിയിലെല്ലാം ഉണ്ണിയപ്പം തയ്യാറാക്കുന്നവരും ഉണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ വളരെ എളുപ്പത്തിലും രുചികരവുമായ ഉണ്ണിയപ്പം തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ നല്ല പഴുത്ത ഒരു ഏത്തപ്പഴം എടുക്കുക.
കൈകൊണ്ട് നന്നായി ഉടച്ചെടുക്കുക ശേഷം അതിലേക്ക് വെള്ളത്തിൽ കുതിർത്തു വെച്ച നാല് ടീസ്പൂൺ അവൽ ചേർത്തു കൊടുക്കുക. ഇതും നല്ലതുപോലെ കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ഒന്നര കപ്പ് അരിപ്പൊടി ചേർത്തു കൊടുക്കുക. വറുത്ത അരിപ്പൊടി വറുക്കാത്ത അരിപ്പൊടിയോ ചേർത്തു കൊടുക്കാവുന്നതാണ്.
ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മധുരത്തിന് ആവശ്യമായ ശർക്കര കുറച്ചു വെള്ളം ഒഴിച്ച് അലിയിച്ച് എടുത്തത് ഇതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. അതിനുശേഷം വീണ്ടും കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് ഒട്ടും തന്നെ ലൂസാകാരെയും എന്നാൽ ഒട്ടുംതന്നെ കട്ടിയാകാത്തതുമായ പരുവത്തിൽ തയ്യാറാക്കി എടുക്കുക. ഉണ്ണിയപ്പത്തിന്റെ മാവ് തയ്യാറായി.
അടുത്തതായി ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായതിനു ശേഷം മാവ് ഒഴിച്ചു കൊടുക്കുക. ഒരു ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾതിരിച്ചിട്ട് കൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. ഇനി എല്ലാവരും ഇതുപോലെ ഉണ്ണിയപ്പം തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Neethus malabar kitchen