Making Of Tasty Uzhunnu Chammanthi : ചോറുണ്ണാൻ എത്ര കറി ഉണ്ടാക്കി വെച്ചാലും ഒരു കിടിലൻ ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ അതു മാത്രം മതി ചോറുണ്ണാൻ. എന്നാൽ ഇനി വീട്ടമ്മമാർക്ക് ജോലിഭാരം ഇത്തിരി കുറയ്ക്കാം. ഇതുപോലെ ഒരു ചമ്മന്തി മാത്രം ഉണ്ടാക്കിയാൽ മതി ചോറുണ്ണാൻ വേറെകൾ ഒന്നും തയ്യാറാക്കേണ്ടതില്ല. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കാൽ കപ്പ് ഉഴുന്ന് ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് 1/2 കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. തേങ്ങയും ചെറുതായി നിറം മാറി വരുമ്പോൾ അതിലേക്ക് നാല് വറ്റൽ മുളക് ചേർത്തു കൊടുക്കുക .
അതോടൊപ്പം ഒരു ചെറിയ കഷണം വാളൻപുളി കുരുകളഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു വെളുത്തുള്ളി മൂന്ന് ചുവന്നുള്ളി കറിവേപ്പില ആവശ്യത്തിന് എന്നിവയും ചേർത്ത് വീണ്ടും നല്ലതുപോലെ റോസ്റ്റ് ചെയ്ത് എടുക്കുക. എല്ലാം നന്നായി മൂത്ത വന്നതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി തണുക്കാനായി മാറ്റിവയ്ക്കുക.
ചൂട് എല്ലാം മാറി വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അതെല്ലാം പകർത്തി വയ്ക്കുക ശേഷം വെള്ളം ചേർക്കാതെ നന്നായി പൊടിച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെള്ളം കൂടി ചേർത്ത് ഇതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക. ചമ്മന്തിക്ക് ആവശ്യമായ വെള്ളം പാകമായോ എന്ന് നോക്കിയതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക. ശേഷം രുചിയോടെ കഴിക്കാം. Credit : Neethus Malbar kitchen