Making Of Tasty Crispy Vada : രാവിലെ ബ്രേക്ക്ഫാസ്റ്റ് കൂടെ കഴിക്കുവാനും വൈകുന്നേരം ചൂട് ചായയുടെ കൂടെ കഴിക്കുവാനും വളരെ രുചികരമായ വട തയ്യാറാക്കിയാലോ സാധാരണ വീട്ടമ്മമാർക്ക് വട ഉണ്ടാക്കാൻ വളരെ മടിയാണ് കൂടുതലായി നമ്മൾ ഉഴുന്ന് വടയാണ് ഉണ്ടാകാറുള്ളത് എന്നാൽ പെട്ടെന്ന് വട ഉണ്ടാക്കണമെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ വടയാണ് അരിപ്പൊടി ഉപയോഗിച്ച് നമ്മൾ തയ്യാറാക്കുന്നത്. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കുക വറുത്ത അരിപ്പൊടിയോ അല്ലാത്തത് ഉപയോഗിക്കാവുന്നതാണ് ശേഷം അതിലേക്ക് മുക്കാൽ കപ്പ് തൈര് ചേർത്ത് കൊടുക്കുക ശേഷം മീഡിയം വലുപ്പത്തിലുള്ള ഇഞ്ചി ചെറുതായി അരിഞ്ഞത് ആവശ്യമായ പച്ചമുളക് ഒന്നര ഗ്ലാസ് വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം അടുപ്പിൽ വച്ച് ചൂടാക്കുക ശേഷം ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക നന്നായി കുറുകി ഡ്രൈ ആയി വരുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക ശേഷം പകർത്തി വയ്ക്കാവുന്നതാണ്. ശേഷം ബാക്കിയുള്ള കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞത് ഒരു സവാള ചെറുതായി അരിഞ്ഞത് കുറച്ച് കുരുമുളകുപൊടി എന്നിവ ചേർത്തു കൊടുക്കുക .
ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. അതിനുശേഷം രണ്ട് കയ്യിലും കുറച്ച് എണ്ണ തടവി വടയുടെ ആകൃതിയിൽ മീഡിയം വലിപ്പത്തിൽ നടുവിൽ ഒരു തുളയെല്ലാം ഇട്ട് വട തയ്യാറാക്കുക. ശേഷം എണ്ണയിൽ പൊരിച്ചെടുക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മീഡിയം തീയിൽ വെച്ച് പൊരിച്ചെടുക്കേണ്ടതാണ്. ഇന്ന് തന്നെ ഒന്ന് തയ്യാറാക്കി നോക്കൂ. Credit : mia kitchen