Tasty Crispy Kadala vada : സാധാരണയായി ഉഴുന്നുകൊണ്ടുള്ള വട എല്ലാവരും തന്നെ കഴിച്ചു കാണും എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കടല ഉപയോഗിച്ചുകൊണ്ട് നല്ല കറുമുറ കഴിക്കാൻ രുചികരമായ വട തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് കടല ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.
കടല നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അരച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വെള്ളം ചേർക്കേണ്ടതില്ല. അതിനുശേഷം അടച്ചുവെച്ചിരിക്കുന്ന കടലിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക.
പിന്നെ എരുവിന് ആവശ്യമായ പച്ചമുളക് ചേർത്തു കൊടുക്കുക. അതോടൊപ്പം കുട്ടുന്നതിനായി ആവശ്യത്തിനു മല്ലിയിലയും ചേർത്തു കൊടുക്കുക. ശേഷം ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. മാവ് പാകമായതിനു ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ശേഷം കൈകൊണ്ട് പരത്തി അതിന് നടുവിലായി ഒരു ഹോളിട്ടു കൊടുക്കുക. എല്ലാമാവും ഈ രീതിയിൽ തയ്യാറാക്കി വെക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണയ്ക്ക് പകരം ഓയിൽ ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം തയ്യാറാക്കി വെച്ച ഓരോ വടയും എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. തിരിച്ചും മറിച്ചും ഇട്ട് നല്ലതുപോലെ പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. രുചികരമായി കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Mia Kitchen