Making Of Tasty Soft Instant Vattayappam : നമ്മളെല്ലാവരും തന്നെ വീട്ടിൽ വട്ടയപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആണല്ലോ കടകളിൽനിന്ന് വാങ്ങുന്നത് പോലെ വളരെ പൊന്തിയ വളരെ സോഫ്റ്റ് ആയ വട്ടയപ്പം ഉണ്ടാക്കാൻ പലപ്പോഴും നമുക്ക് സാധിക്കാതെ വരുന്നു എന്നാൽ ഇനി വെറും അഞ്ച് ടീസ്പൂൺ ചോറുകൊണ്ട് വളരെ പൊന്തി സോഫ്റ്റ് ആയ വട്ടയപ്പം ഉണ്ടാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് 5 ടീസ്പൂൺ ചോറ് ചേർക്കുക.
ശേഷം അതിലേക്ക് കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക അതിനുശേഷം രണ്ട് കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക ഏത് അരിപ്പൊടി വേണമെങ്കിലും ചേർത്ത് കൊടുക്കാവുന്നതാണ് ശേഷം ആവശ്യത്തിന് വെള്ളം മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവ ചേർത്ത് അതും നന്നായി അരച്ചെടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക .
അടുത്തതായി അതിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റ് ചേർക്കുക നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് കൊടുക്കുക ശേഷം അടച്ചുവെച്ച് മാവ് പൊന്തി വരുന്നതിനുവേണ്ടി മാറ്റിവയ്ക്കുക മാവ് നല്ലതുപോലെ പൊന്തി വന്നു കഴിയുമ്പോൾ വട്ടയപ്പം ഉണ്ടാക്കുന്നതിനുവേണ്ടി എടുക്കുന്ന പാത്രത്തിൽ കുറച്ച് എണ്ണ തേച്ചുപിടിപ്പിച്ചതിനു ശേഷം അതിലേക്ക് ഒഴിച്ചു കൊടുക്കുക .
ശേഷം ഇടളി പാത്രം ചൂടാക്കി അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക വെള്ളം ആവിയായി വരുന്ന സമയത്ത് അതിനുമുകളിൽ ഒരു തട്ട് വെച്ച് കൊടുക്കുക ശേഷം ഈ പാത്രം ഇറക്കി വയ്ക്കുക അടച്ചുവെച്ച് നല്ലതുപോലെ വെന്തു വരുന്നതിന് വേണ്ടി വെയിറ്റ് ചെയ്യുക പട്ടു പതിനഞ്ചു മിനിറ്റിനുള്ളിൽ തന്നെ മാവ് നല്ലതുപോലെ പൊന്തി വളരെ സോഫ്റ്റ് ആയ വട്ടയപ്പം ഉണ്ടായി കിട്ടുന്നതാണ്. ഇനി വട്ടയപ്പം ഉണ്ടാക്കുമ്പോൾ ഇതുപോലെ തയ്യാറാകൂ. Credit : mia kitchen