Making Of Tasty Vattayappam : വട്ടയപ്പം ഉണ്ടാക്കാൻ ഇനി വളരെ എളുപ്പമാണ്. നമ്മൾ വീട്ടിൽ വട്ടയപ്പം ഉണ്ടാക്കുന്ന സമയത്ത് ചിലപ്പോൾ എങ്കിലും അത് നല്ല രീതിയിൽ പൊന്തി വരാതെ ഇരിക്കുകയോ ചിലപ്പോൾ കട്ടി കൂടുകയോക്കെ ചെയ്യാറുണ്ടല്ലോ അങ്ങനെ സംഭവിക്കുന്നത് കൃത്യമായി അതിന്റെ മാവ് തയ്യാറാക്കാത്തത് കൊണ്ട് മാത്രമാണ് ശരിയായ അളവിൽ സാധനങ്ങൾ ചേർത്തുകൊണ്ട് വട്ടയപ്പം തയ്യാറാക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ ഉണ്ടാക്കാം .
പിന്നീട് കടകളിൽ നിന്നും വാങ്ങേണ്ട ആവശ്യമൊന്നും തന്നെയില്ല. സോഫ്റ്റ് വട്ടയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്ന് കപ്പ് പച്ചരി നല്ലതുപോലെ കഴുകി വെള്ളത്തിൽ കുതിർത്ത് ശേഷം വെള്ളമെല്ലാം കളഞ്ഞ് മാറ്റിവെക്കുക അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ രണ്ട് ടീസ്പൂൺ ചൂടുവെള്ളത്തിൽ ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ആദ്യം പച്ചരി ഇട്ടു കൊടുക്കുക.
ശേഷം ഒരു കപ്പ് തേങ്ങ ചിരകിയത് ഒരു കപ്പ് വേവിച്ച ചോറ് മദനത്തിന് ആവശ്യത്തിനുള്ള പഞ്ചസാര അതുപോലെ പൊന്താനായി മാറ്റിവെച്ചിരിക്കുന്ന ഈസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക അരച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടുള്ളതല്ല. നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ആക്കിയ അടച്ച് മാറ്റി വയ്ക്കുക.
മാവ് നല്ലതുപോലെ പൊന്തി വരാനാണ് ചെയ്യുന്നത് ശേഷം നല്ലതുപോലെ പൊന്തിവന്നു കഴിയുമ്പോൾ ഏതു പാത്രത്തിലാണോ നിങ്ങൾ വട്ടയപ്പം ഉണ്ടാക്കുന്നത് ആ പാത്രം എടുത്ത് കുറച്ച് നെയ്യ് തേച്ചു കൊടുക്കുക ശേഷം പാത്രത്തിന്റെ മുക്കാൽ ഭാഗത്തോളം മാവ് ഒഴിച്ച് കൊടുക്കുക അതിനുശേഷം ആവിയിൽ നന്നായി വേവിച്ചെടുക്കുക. കൃത്യമായ ഈ അളവിൽ നിങ്ങൾ വട്ടയപ്പം ഉണ്ടാക്കുകയാണെങ്കിൽ വളരെ സോഫ്റ്റ് ആയി നന്നായി പൊന്തിവന്ന വട്ടയപ്പം കഴിക്കാം. Credit : Rathna’s kitchen