Making Of Tasty Soft Appam : നമുക്കെല്ലാവർക്കും തന്നെ വട്ടയപ്പം കഴിക്കാൻ വളരെ ഇഷ്ടമാണ് സാധാരണ ബേക്കറികളിൽ നിന്ന് കൊണ്ടുവരുന്ന വട്ടയപ്പം വളരെ സോഫ്റ്റ് നന്നായി പൊന്തി നിൽക്കുന്നത് ആയിരിക്കും എന്നാൽ ഇത് വീട്ടിൽ തയ്യാറാക്കുമ്പോൾ ഒട്ടും തന്നെ ശരിയാവുകയുമില്ല. പക്ഷേ ഇനി ശരിയാകും വളരെ എളുപ്പത്തിൽ തന്നെ നന്നായി പൊന്തിയ വട്ടയപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി മൂന്ന് കപ്പ് പച്ചരി നന്നായി കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക .
ശേഷം നന്നായി കുതിർന്നു വരുമ്പോൾ എടുത്തു മാറ്റുക അടുത്തതായി ഒരു ചെറിയ പാത്രത്തിൽ അര ടീസ്പൂൺ ഒരു ടീസ്പൂൺ ചൂടുവെള്ളം ഒഴിച്ച് മാറ്റിവയ്ക്കുക. അടുത്തതായി ഒരു വലിയ പാത്രം എടുത്ത് കുതിർത്ത് വച്ചിരിക്കുന്ന പച്ചരി അതിലേക്കിട്ടുകൊടുക്കുക ശേഷം ഒരു രണ്ട് ടീസ്പൂൺ ചോറ് രണ്ട് അര കപ്പ് തേങ്ങ ചിരകിയത് എന്നിവ ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കുക ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക ഈസ്റ്റ് പാകമാക്കിയാൽ അതും ഒഴിച്ച് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക കുറേശ്ശെയായി മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കുക. അതിനുശേഷം നല്ലതുപോലെ അരച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം മാവ് നന്നായി പൊന്തി വരുന്നതിനുവേണ്ടി മാറ്റിവയ്ക്കുക മാവ് പൊന്തി വരുമ്പോൾ അത് ചെറുതായി ഇളക്കി കൊടുക്കുക .
അതിനുശേഷം വട്ടയപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ കുറച്ച് നെയ്യ് തടവി കൊടുക്കുക ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാവ് അതിലേയ്ക്ക് ഒഴിക്കുക. അതിനുശേഷം ഇഡലി പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കാൻ വയ്ക്കുക ചൂടായി വരുമ്പോൾ അതിന് മുകളിലായി ഒരു തട്ട് വെച്ച് കൊടുക്കുക ശേഷം മാവ് ഒഴിച്ച പാത്രം അതിനുമുകളിൽ വച്ച് അടച്ചുവെച്ച് വേവിക്കുക ഒരു 10 മിനിറ്റിനുള്ളിൽ തന്നെ നല്ലതുപോലെ പൊന്തിവരുന്ന വട്ടയപ്പം കാണാനായി സാധിക്കും ശേഷം അതിൽ നിന്ന് പുറത്തേക്ക് എടുത്ത് ഒരു പാത്രത്തിൽ ആക്കി ഇഷ്ടമുള്ള വലുപ്പത്തിൽ മുറിച്ചു കഴിക്കാം. Video credit : Rathna’s kitchen