Making Of Tasty Soft Vattayappam : രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയിട്ടും വൈകുന്നേരം ചൂട് ചായക്കപ്പവും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ പലഹാരം തന്നെയാണ് വട്ടയപ്പം. നല്ല സോഫ്റ്റ് വട്ടയപ്പം കഴിക്കാനായിരിക്കുമല്ലോ എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഇനി അതുപോലെ തന്നെ ഉണ്ടാക്കിയേക്കാം. ആദ്യം തന്നെ രണ്ട് ഗ്ലാസ് പച്ചരി എടുത്ത് നന്നായി കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക .
നല്ലതുപോലെ കുതിർന്നു വന്നതിനു ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ആദ്യം വളരെ കുറച്ച് മാത്രം അരി വെള്ളം ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ അരച്ച് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിൽ നിന്നും മൂന്നോ നാലോ ടീസ്പൂൺ വേറൊരു പാത്രത്തിലേക്ക് പകർത്തി ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നല്ലതുപോലെ കുറുക്കിയെടുക്കുക. അടുത്തതായി ബാക്കിയുള്ള പച്ചയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക .
ശേഷം ഒരു കപ്പ് തേങ്ങ ചിരകിയത് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ഇതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം ബാക്കിയുള്ള പച്ചരി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് കുറുക്കി വെച്ചിരിക്കുന്ന മാവും രണ്ട് ടീസ്പൂൺ പൊടിച്ച പഞ്ചസാരയും വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് മാവിലേക്ക് ചേർത്തു കൊടുക്കുക.
കുറച്ചു മാവ് ബാക്കി വെച്ചതിനു ശേഷം മൂന്ന് ടീസ്പൂൺ വെളുത്ത അവൻ വെള്ളത്തിൽ കുതിർത്തു വെച്ചതും ഒരു ടീസ്പൂൺ ഈസ്റ്റും കൂടി ചേർത്ത് അരച്ചെടുക്കുക. അതും മാവിലേക്ക് ചേർത്തു ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മാവ് നല്ലതുപോലെ പൊന്തി ഭാഗമായ ശേഷം കുറച്ച് ഏലയ്ക്ക പൊടിച്ചത് ചേർത്ത് സാധാരണ വട്ടയപ്പം ഉണ്ടാക്കുന്നതുപോലെ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. നല്ല സോഫ്റ്റ് വട്ടയപ്പം തന്നെ നിങ്ങൾക്ക് കഴിക്കാം. Credit : mia kitchen