ചപ്പാത്തി അപ്പം എന്നിവയ്ക്ക് വളരെ രുചികരമായ ഒരു കോമ്പിനേഷനാണ് വെജിറ്റബിൾ കുറുമ. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു വെജിറ്റബിൾ കുറുമയുടെ റെസിപ്പി പരിചയപ്പെടാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കുക്കർ എടുക്കുക. അതിലേക്ക് ഒരു ഉരുളൻ കിഴങ്ങ് ഒരു കാരറ്റ്, ഒരു കോളിഫ്ലവർ, പയർ എന്നിവ കുറുമയ്ക്ക് ആവശ്യമായ വലിപ്പത്തിൽ മുറിച്ചിടുക. അതോടൊപ്പം മുക്കാൽ കപ്പ് ഗ്രീൻപീസ് ഒരു കപ്പ് വെള്ളം ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
ഇതേസമയം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പൂ ചെറിയ കഷ്ണം പട്ട മുക്കാൽ ടീസ്പൂൺ കുരുമുളക് വറുത്തെടുക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, നാല് പച്ചമുളക്, ഒരു ടീസ്പൂൺ വെളുത്തുള്ളി ഒരു ചെറിയ കഷ്ണം ഇഞ്ചി, ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റിയെടുക്കുക.
ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞാൽ ചേർത്തു കൊടുത്തത് നല്ലതുപോലെ വഴറ്റി എടുക്കുക. തക്കാളി പകുതി വഴന്ന് വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് അഞ്ച് ടീസ്പൂൺ തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി ഭാഗമായതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം, 10 കശുവണ്ടി ചേർത്ത് അരച്ചെടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് അരപ്പ് ചേർത്ത് കൊടുക്കുക. ശേഷം ഒന്നേ കാൽ കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. അതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന പച്ചക്കറികളും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അടച്ചുവെച്ച് എടുക്കുക. കുറുമ കുറുകി പാകമാകുമ്പോൾ അതിലേക്ക് മല്ലിയില ചേർത്ത് ഇറക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.