Kerala Style Sadya Special Vellarikka kichadi : വെള്ളരിക്ക ഉപയോഗിച്ച് കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ ഒരു കറി തയ്യാറാക്കി നോക്കാം. ഇത് തയ്യാറാക്കുന്നതിന് ഒരു മൊഞ്ചത്തി ആദ്യം ചൂടാക്കാൻ വയ്ക്കുക അതിലേക്ക് 250 ഗ്രാം വെള്ളരിക്ക മീഡിയം വലുപ്പത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം ഒരു പച്ചമുളക് രണ്ടായി കീറിയത് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക .
അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഒരു പച്ചമുളക് അര ടീസ്പൂൺ ജീരകം ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ച് മാറ്റിവയ്ക്കുക ശേഷം വെള്ളരിക്ക നല്ലതുപോലെ വെന്ത് കഴിയുമ്പോൾ അരച്ചുവെച്ചിരിക്കുന്നത് അതിലേക്ക് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക
ശേഷം നല്ലതുപോലെ തിളപ്പിക്കുക ചെറുതായി കുറുകി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് പൊടിച്ചത് ചേർത്ത് കൊടുക്കുക ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക. എല്ലാം യോജിച്ച് വരുമ്പോൾ അതിലേക്ക് അധികം പുളിയില്ലാത്ത അരക്കപ്പ് തൈര് ചേർത്ത് കൊടുക്കുക
ശേഷം ഇളക്കി യോജിപ്പിക്കുക അതുകഴിഞ്ഞ് തീ ഓഫ് ചെയ്യുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുകും നാല് വറ്റൽ മുളക് കറിവേപ്പില എന്നിവ നല്ലതുപോലെ വറുത്ത കറിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. Credit : Shamees kitchen