Kerala Style Vendaykka Moru Curry : വെണ്ടയ്ക്ക ഉപയോഗിച്ച് കൊണ്ട് വളരെ രുചികരമായ കേരള സ്റ്റൈൽ തനി നാടൻ മോരു കറി തയ്യാറാക്കിയാലോ സാധാരണ വെണ്ടയ്ക്ക ഉപയോഗിച്ച് ആരും തന്നെ മോര് കറി ഉണ്ടാക്കി നോക്കിയിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ എല്ലാവർക്കും വളരെ വളരെ ഇഷ്ടപ്പെടുന്നതായിരിക്കും. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക.
അതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയതും 5 ചുവന്നുള്ളിയും മൂന്ന് പച്ചമുളക് അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം അത് മാറ്റി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കറിയിലേക്ക് ആവശ്യമായ വെണ്ടയ്ക്ക മീഡിയം വലുപ്പത്തിൽ അരിഞ്ഞത് നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക .
ശേഷം മാറ്റിവയ്ക്കുക ശേഷം അതേ പാനിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ഒരു നുള്ള് ഉലുവ ചേർക്കുക ശേഷം ആറു വെളുത്തുള്ളി ചെറുതായി അരിഞ്ഞതും മൂന്നു വറ്റൽമുളക് കറിവേപ്പില എന്നിവ ചേർത്തു ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് വെണ്ടയ്ക്കയും ചേർക്കുക. അതുകഴിഞ്ഞ് അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് നല്ലതുപോലെ ചൂടാക്കുക.
നന്നായി ഡ്രൈ ആയി വരേണ്ടതാണ്. ശേഷം അതിലേക്ക് എടുത്ത് വച്ചിരിക്കുന്ന പുളി അധികം ഇല്ലാത്ത തൈര് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക പിന്നീട് കറി തിളക്കാൻ പാടുള്ളതല്ല ചെറുതായി ചൂടാറി വരുമ്പോൾ അതിലേക്ക് രണ്ടു നുള്ള് കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. Credit : Shamees kitchen