രുചിയിൽ മതി മറന്നുപോകും ഈ വെണ്ടയ്ക്ക പുളിക്കറി. ഇതുണ്ടെങ്കിൽ ഒരു പ്ലേറ്റ് ചോറ് പെട്ടെന്ന് അകത്താക്കാം. | Making Of Kerala Style Vendakka Ulli Puli

Making Of Kerala Style Vendakka Ulli Puli : ഉച്ചയ്ക്ക് നല്ല ചൂട് ചോറിന്റെ കൂടെയും വൈകുന്നേരം ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ വളരെ രുചികരമായ ഒരു കറി തയ്യാറാക്കാം. വെണ്ടയ്ക്ക ഉപയോഗിച്ച് ഇതുപോലെ ഒരു കറി നിങ്ങൾ ആരും കഴിച്ചു കാണില്ല. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം കരയ്ക്ക് ആവശ്യമായ വെണ്ടയ്ക്ക മീഡിയ വലിപ്പത്തിൽ അരിഞ്ഞത് നല്ലതുപോലെ വാടി എടുക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വീണ്ടും വെളിച്ചെണ്ണ ഒഴിച്ച് അര ടീസ്പൂൺ കടുക് പൊട്ടിക്കുക അതിലേക്ക് ഒരു നുള്ള് ഉലുവ ചേർക്കുക അതോടൊപ്പം ഒരു ടീസ്പൂൺ നല്ല ജീരകം ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം അതിലേക്ക് 20 ചുവന്നുള്ളി ചേർക്കുക.

വഴന്നു വരുമ്പോൾ അഞ്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് തക്കാളി നല്ലതുപോലെ അരച്ചെടുത്തത് ചേർത്തു കൊടുക്കുക. തക്കാളി നന്നായി വെന്തു വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടി ഒരു നുള്ള് ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക.

അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി പിഴിഞ്ഞെടുത്ത വെള്ളം പുളിക്ക് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. കറിയ്ക്ക് ആവശ്യമായ വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം വെണ്ടയ്ക്ക ചേർത്തു അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ വെന്ത് കുറുകി വന്നതിനുശേഷം ആവശ്യത്തിന് മല്ലിയിലയും ഒരു പച്ചമുളക് നാലായി കീറിയതും ഒരു ടീസ്പൂൺ ശർക്കരയും ചേർത്ത് ഇറക്കിവെക്കുക. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *