Making Of Tasty Vendakka Masala Gravy : വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു മസാല ഗ്രേവി തയ്യാറാക്കി നോക്കൂ ഇത് ചപ്പാത്തി പൂരി എന്നിവക്കെല്ലാം വളരെ നല്ല കോമ്പിനേഷൻ ആയിരിക്കും വ്യത്യസ്തമായ രീതിയിൽ ഇതുപോലെ ഉണ്ടാക്കിയാൽ എല്ലാവർക്കും തന്നെ വളരെ ഇഷ്ടപ്പെടുന്നതായിരിക്കും എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം
അതിനായി ആദ്യം തന്നെ വെണ്ടയ്ക്ക മീഡിയം വലുപ്പത്തിൽ അരിഞ്ഞ എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ വെണ്ടയ്ക്ക അതിലേക്ക് ഇട്ടു നന്നായി വഴറ്റിയെടുക്കുന്നു. വഴറ്റിയെടുക്കുന്ന സമയത്ത് സബോള ചേർത്തു കൊടുക്കേണ്ടതാണ് സബോള ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് അത് ചെറുതായി അരിയാതെ വലിയ പീസുകൾ ആക്കി ചേർത്തു കൊടുക്കുക ശേഷം രണ്ടും വഴന്നു വരുമ്പോൾ മാറ്റിവെക്കുക.
അതേ പാനിലേക്ക് അര ടീസ്പൂൺ ജീരകം ഒരു നുള്ള് കായപ്പൊടി 5 വെളുത്തുള്ളി ചതച്ചത് രണ്ടു പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക ശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള വഴന്നു വരുമ്പോൾ ഒരു തക്കാളി വരുമ്പോൾ രണ്ട് ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
പൊടികളുടെ പച്ചമണം മാറി വരുമ്പോൾ ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വഴറ്റി വച്ചിരിക്കുന്ന സവാളയും വെണ്ടക്കയും ഒരു പകുതി തക്കാളി നാലായി മുറിച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ ഡ്രൈ ആക്കി എടുക്കേണ്ടതാണ്. ഇടയ്ക്ക് ഇളക്കി കൊടുക്കുക പാകമാകുമ്പോൾ ഇറക്കി വയ്ക്കുക. Credit : Shamees kitchen