Making Of Tasty Vendakka Curd Curry : വെണ്ടയ്ക്കയും മോരും ചേർത്ത് ഒരു കിടിലൻ കറി തയ്യാറാക്കി നോക്കിയാലോ സാധാരണ ആരും തന്നെ വെണ്ടയ്ക്ക മോരുകറി തയ്യാറാക്കാറില്ല എന്നാൽ ഇതുപോലെ ഉണ്ടാക്കിയാൽ വളരെ രുചികരമായിരിക്കും എല്ലാവർക്കും വളരെ ഇഷ്ടപ്പെടുകയും ചെയ്യും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു പിടി തേങ്ങ ചിരകിയത് ചേർക്കുക.
അതിലേക്ക് 5 ചുവന്നുള്ളി മൂന്ന് പച്ചമുളക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് അരച്ചെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക മീഡിയം വലുപ്പത്തിൽ അരിഞ്ഞ ആവശ്യത്തിനുള്ള വെണ്ടയ്ക്ക അതിലേക്ക് ഇട്ട് ചെറുതായി വഴറ്റിയെടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
നല്ലതുപോലെ ഡ്രൈ ആയി വരുമ്പോൾ പകർത്തുക ശേഷം അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അത് വെളുത്തുള്ളി അരിഞ്ഞതും ചെറിയ കഷണം ഇഞ്ചി അരിഞ്ഞതും ചേർത്ത് കൊടുക്കുക മൂന്നുവറ്റൽമുളകും കറിവേപ്പിലയും ചേർക്കുക ശേഷം വെണ്ടയ്ക്ക അതിലേക്ക് ഇട്ടു കൊടുക്കുക. അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് കൊടുക്കുക നന്നായി ഇളക്കി യോജിപ്പിച്ച് ചൂടാക്കുക. ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് പുളി അധികം ഇല്ലാത്ത തൈര് ചേർത്ത് കൊടുക്കുക.
കട്ടിയുള്ള തൈര് ആണെങ്കിൽ വെള്ളമൊഴിച്ച് ലൂസാക്കിയതിനുശേഷം ഒഴിച്ചു കൊടുക്കുക. ചേർത്താൽ അധികം തിളപ്പിക്കാൻ പാടില്ല ചെറുതായി ചൂടാകുമ്പോൾ തന്നെ ഓഫ് ചെയ്ത് ഇറക്കി വയ്ക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ചിലരമായ വെണ്ടയ്ക്ക മോരുകറി ഇതാ തയ്യാറായിരിക്കുന്നു എല്ലാവരും ഇതുപോലെ തയ്യാറാക്കാൻ മറക്കല്ലേ. Credit : Shamees kitchen