Making Of Tasty Chettinad Vendakka Mandi : വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് ഒരു ചെട്ടിനാട് സ്റ്റൈൽ കറി തയ്യാറാക്കിയാലോ നിങ്ങൾ ഇതുവരെ ഇത് ട്രൈ ചെയ്തിട്ടില്ലെങ്കിൽ ഒരു പ്രാവശ്യമെങ്കിലും ഉണ്ടാക്കി നോക്കൂ ചോറിനും ചപ്പാത്തിക്കും ദോശക്കും എല്ലാം ഇത് വളരെ നല്ലതായിരിക്കും. ഇത് തയ്യാറാക്കാൻ ഒരു പാൻ ചൂടാക്കാൻ വയ്ക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം എത്രയാണോ വെണ്ടയ്ക്ക വേണ്ടത് വീഡിയോ വലിപ്പത്തിൽ അരിഞ്ഞ് ചേർത്ത് വഴറ്റിയെടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാവുന്നതാണ് ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതേ പാനിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് കാൽ ടീസ്പൂൺ ഉലുവ ഒരു ടീസ്പൂൺ ഉഴുന്ന് മൂപ്പിക്കുക. രണ്ട് വറ്റൽമുളകും കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കുക .
അതിനുശേഷം ഒരു സവാള ചെറുതായ രീതിയിൽ ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിലേക്ക് 20 ചുവന്നുള്ളി ചേർക്കുക നാല് പച്ചമുളഗ് ചേർക്കുക. ഉള്ളി എല്ലാം നല്ലതുപോലെ വഴറ്റിയെടുക്കുക ശേഷം അതിലേക്ക് 10 വെളുത്തുള്ളിയും ചേർക്കുക. വെളുത്തുള്ളിയും വാടി വരുമ്പോൾ അരക്കപ്പ് വാളൻപുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുക്കുക.
അതിനുശേഷം ഒരു പാത്രത്തിൽ ടീസ്പൂൺ പച്ചരിയെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കുക ശേഷം അതിലേക്ക് രണ്ട് കപ്പ് വെള്ളമെടുത്ത് കുതിർക്കാനായി മാറ്റിവയ്ക്കുക ശേഷം ആ രണ്ട് കപ്പ് വെള്ളം മാത്രം എടുത്ത് അത് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം നല്ലതുപോലെ തിളപ്പിക്കാൻ വയ്ക്കുക തിളച്ചു വരുമ്പോൾ വെണ്ടയ്ക്ക ഇട്ടു കൊടുക്കുക. വീണ്ടും 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. കറി കുറുകി പാകമാകുമ്പോൾ പകർത്തി വയ്ക്കാം. Credit : Shamees kitchen