Making Of Tasty Curd Vendakka Curry : ചോറുണ്ണാൻ സമയമായോ എന്നാൽ ഇതാ ഈ കറി തയ്യാറാക്കുക വെണ്ടയ്ക്കയും തൈരും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഈ കറി തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കുക.
അതിലേക്ക് ആറു ചുവന്നുള്ളി 3 പച്ചമുളക് അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുത്ത് മാറ്റിവയ്ക്കുക.അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടാകുമ്പോൾ എത്രയാണ് വെണ്ടയ്ക്ക വേണ്ടത് അത്രയും വെണ്ടയ്ക്ക ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. ശേഷം മാറ്റിവെക്കുക .
അടുത്തതായി അതേ പാനിലേക്ക് അര ടീസ്പൂൺ കടുക് കാൽ ടീസ്പൂൺ ഉലുവ എന്നിവ ചേർത്ത് ചൂടാക്കി ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി ചെറുതായരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക അതിലേക്ക് അഞ്ചു വറ്റൽമുളകും കറിവേപ്പിലയും ചേർക്കുക ശേഷം വറുത്ത് വച്ചിരിക്കുന്ന വെണ്ടക്കയം ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കി നല്ലതുപോലെ തിളപ്പിക്കാനായി വെക്കുക. നന്നായി തിളച്ച് ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക. നിങ്ങൾക്ക് ആവശ്യമുള്ള അളവിൽ തൈര് ചേർത്ത് കൊടുക്കാവുന്നതാണ് മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് തൈര് ഒഴിച്ച് കഴിഞ്ഞാൽ പിന്നെ തിളപ്പിക്കാൻ പാടില്ല ചെറുതായി ഒന്ന് ചൂടാകാൻ തുടങ്ങുമ്പോൾ ഇറക്കി വയ്ക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. Credit : Shamees kitchen