Making Of Tasty Vendakka Curry : വളരെയധികം ടേസ്റ്റി ആയിട്ടുള്ള വെണ്ടയ്ക്ക മസാല കറി ഉണ്ടാക്കിയാലോ. ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും ഇത് നല്ല കോമ്പിനേഷൻ ആയിരിക്കും. ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടി ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ആവശ്യത്തിനുള്ള വെണ്ടയ്ക്ക അതിലേക്ക് ഇട്ട് നല്ലതുപോലെ റോസ്റ്റ് ചെയ്യുക.
ഒരു നുള്ള് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് കൊടുക്കുക ശേഷം അത് പകർത്തി വയ്ക്കുക അല്ലെങ്കിൽ പാനിലേക്ക് അര ടീസ്പൂൺ ജീരകം, രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്. ചേർത്ത് വഴറ്റുക. ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
തക്കാളി വഴന്ന് വരുമ്പോൾ ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ കറിയിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. അടച്ചുവെച്ച് വേവിക്കുക.
നന്നായി ഡ്രൈ ആയി കുറുകി വരുമ്പോൾ അരക്കപ്പ് പുളിയില്ലാത്ത തൈര് ചേർത്തു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. നന്നായി തിളച്ചു വരുമ്പോൾ വെണ്ടയ്ക്ക ചേർത്തു കൊടുക്കുക 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. അതിനുശേഷം കുറച്ചു മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen