Tasty Crispy Vendakka Fry : വെണ്ടക്കൽ സാധാരണയായി കറികളിൽ ഉപയോഗിക്കുകയും അതുപോലെ ഉപ്പേരി ഉണ്ടാക്കുകയും ചെയ്യാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ വെണ്ടയ്ക്ക സ്നാക്ക് തയ്യാറാക്കിയാലോ. ഇതുപോലെ തയ്യാറാക്കി കുട്ടികൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 300 ഗ്രാം വെണ്ടയ്ക്ക സാധാരണ ഉപ്പേരിക്ക് അരിയുന്നത് പോലെ മുറിച്ച് മാറ്റി വയ്ക്കുക.
അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതുപോലെ മൂന്ന് പച്ചമുളക് അരിഞ്ഞത് ചേർത്ത് കൊടുക്കുക ആവശ്യത്തിന് കറിവേപ്പില, ശേഷം കാല് കപ്പ് അരിപ്പൊടി കാൽ കപ്പ് തന്നെ കടലമാവ് എന്നിവ ചേർക്കുക. അടുത്തതായി അര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ മുളകുപൊടി, രുചി കൂട്ടുന്നതിന് ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി.
ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഒരു ചെറിയ നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് മസാല എല്ലാം തന്നെ വെണ്ടയ്ക്കയിലേക്ക് നല്ലതുപോലെ ചേർത്ത് യോജിപ്പിക്കുക. അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ വെണ്ടക്കയും ഇട്ടുകൊടുത്ത നന്നായി വറുത്തെടുക്കുക. നല്ലതുപോലെ വറുത്ത് വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : Shamees Kitchen