Making Of Tasty Vendakka Masala Gravy : വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു മസാലക്കറി ഇത് ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ വളരെയധികം രചികരമായിരിക്കും ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി നമുക്ക് 15 വെണ്ടയ്ക്ക എടുത്ത് മീഡിയം വലുപ്പത്തിലുള്ള കഷ്ണങ്ങളാക്കി അരികുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
അതിലേക്ക് ആദ്യം വെണ്ടയ്ക്ക ഇട്ടുകൊടുക്കുക അതോടൊപ്പം തന്നെ ഒരു സവാള നാല് കഷണങ്ങളാക്കി മുറിച്ച് അതിന്റെ ഓരോ ഇതളുകളും സെപ്പറേറ്റ് ചെയ്ത് എടുക്കുക അതും വെണ്ടക്കയോടൊപ്പം ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. ശേഷം മാറ്റി വെക്കുക അതേ എണ്ണയിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം രണ്ട് നുള്ള് കായപ്പൊടി അഞ്ചു വെളുത്തുള്ളി മൂന്ന് പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക .
ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക. സവാള വഴന്നു വരുമ്പോൾ ഒരു തക്കാളി അരച്ചെടുത്തത് ചേർത്തു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടിയും 1/4 ടീസ്പൂൺ ഗരം മസാല ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക നന്നായി തിളച്ചു വരുമ്പോൾ വഴറ്റി വച്ചിരിക്കുന്ന വെണ്ടക്കയും സവാളയും ഇട്ടുകൊടുക്കുക ശേഷം ഒരു തക്കാളി വട്ടത്തിൽ അരിഞ്ഞതും കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നല്ല കട്ടിയുള്ള ഗ്രേവി പരുവം ആകുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. Credit : Shamees kitchen