കറിവേപ്പില ഉപയോഗിച്ച് ഇതുപോലെ ഒരു ചമ്മന്തി പൊടി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇന്ന് തന്നെ ഉണ്ടാക്കി വയ്ക്കു. | Making Of Tasty Veppila Chammanthi Podi

Making Of Tasty Veppila Chammanthi Podi : രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇഡലിയും ദോശയും ആണ് ഉണ്ടാക്കുന്നത് എന്നാൽ അതിന്റെ കൂടെ കഴിക്കാൻ ഒരു കിടിലൻ കറിവേപ്പില ചമ്മന്തിപ്പൊടി തയ്യാറാക്കാം. പലതരം ചമ്മന്തിപ്പൊടിയും നിങ്ങൾ കണ്ടിട്ടുണ്ടാകും എന്നാൽ ഇത് ആദ്യമായിരിക്കും.

ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ കറിവേപ്പില നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടച്ച് വയ്ക്കുക ആവശ്യമുള്ളത് അടക്കം. ഒരു ബാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് ആദ്യം കറിവേപ്പില എല്ലാം നല്ലതുപോലെ വറുത്ത് കോരി മാറ്റുക അതേ പാനിൽ കുറച്ചുകൂടി വെളിച്ചെണ്ണ ചേർത്ത് മൂന്ന് ടീസ്പൂൺ ഉഴുന്നുപരിപ്പും രണ്ട് ടീസ്പൂൺ പരിപ്പും നല്ലതു പോലെ റോസ്റ്റ് ചെയ്തെടുക്കുക.

ശേഷം അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള പുളിയും 12 വറ്റൽമുളകും ചേർക്കുക .നല്ലതുപോലെ വറുത്തെടുക്കുക ശേഷം അത് കോരി മാറ്റുക. പാനിലേക്ക് 10 വെളുത്തുള്ളി ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് വഴറ്റുക വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ അതും കോരി മാറ്റുക ശേഷം.

ഇവയെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുക അതിലേക്ക് വറുത്ത് പൊടിച്ചാൽ അര ടീസ്പൂൺ ജീരകപ്പൊടിയും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ടീസ്പൂൺ കായപ്പൊടിയും കുറച്ച് ശർക്കരയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഇത്ര മാത്രമേയുള്ളൂ ഇത് വെളിച്ചെണ്ണയുടെ കൂടെ ചാലിച്ചു കഴിക്കാൻ കിടിലൻ രുചി ആയിരിക്കും. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *