Making Of Tasty Vendakka Moru : വെണ്ടയ്ക്കയും തൈരും ഉപയോഗിച്ചുകൊണ്ട് ഇതുപോലെ ഒരു കറി നിങ്ങൾ ആരെങ്കിലും കഴിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. ഇതിന്റെ രുചി വേറെ ലെവൽ ആണ്. ഇതെങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് കാൽ കപ്പ് ചിരകിയ തേങ്ങയോ അല്ലെങ്കിൽ ചെറുതായി അരിഞ്ഞ തേങ്ങയോ എടുക്കുക.
ശേഷം അതിലേക്ക് ആറ് ചുവന്നുള്ളി ചേർത്ത് കൊടുക്കുക നാല് പച്ചമുളക് ചേർത്ത് കൊടുക്കുക അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അതിനുശേഷം കറിക്ക് വേണ്ട വെണ്ടയ്ക്ക മീഡിയം വലുപ്പത്തിൽ അരിഞ്ഞ് നല്ലതുപോലെ വഴറ്റിയെടുക്കുക ശേഷം മാറ്റി വയ്ക്കുക.
അടുത്തതായി അതേ പാനിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ഒരു നുള്ള് ഉലുവ ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക നാല് വറ്റൽ മുളകും ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക ശേഷം വെണ്ടയ്ക്ക ചേർത്ത് കൊടുക്കുക.
അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കറി നന്നായി കുറുകി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക. ശേഷം ഒരു നുള്ള് കായപ്പൊടിയും ചേർത്ത് ചെറുതായി ചൂടായി വരുമ്പോൾ പകർത്തി വെക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ വെണ്ടയ്ക്ക മോര് കറി എല്ലാവരും തയ്യാറാക്കി നോക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen