Making Of Tasty Ladoo In Wheat Flour : അല്ലാട്ടോ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല. വളരെ രുചികരമായ ലഡു നമുക്കിനി ഗോതമ്പ് പൊടി ഉപയോഗിച്ച് കൊണ്ട് തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം തന്നെ ഒരു കപ്പ് ഗോതമ്പ് പൊടിയും ചേർത്തു കൊടുക്കുക. അതിലേക്ക് കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം ഒരു പിടി കശുവണ്ടി ചേർത്ത് കൊടുക്കുക. എല്ലാം ചേർത്ത് മിക്സിയിൽ നല്ലതുപോലെ പൊടിച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് 4 ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക.
ശേഷം പൊടിച്ചു വച്ചിരിക്കുന്ന മിക്സ് അതിലേക്ക് ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. നല്ലതുപോലെ ചൂടായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതേ പാനിലേക്ക് അരക്കപ്പ് വെള്ളം ചേർത്തു കൊടുക്കുക ശേഷം മധുരത്തിന് ആവശ്യമായ ശർക്കര ചേർത്ത് പാനിയാക്കി എടുക്കുക അലിഞ്ഞുവരുന്ന സമയത്ത് അതിലേക്ക് മാറ്റിവച്ചിരിക്കുന്ന ഗോതമ്പുപൊടി ചേർത്ത് കൊടുക്കുക ഇളക്കി യോജിപ്പിക്കുക.
ആ നല്ലതുപോലെ മിക്സ് ആയി വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതുകഴിഞ്ഞ് ചെറിയ ചൂടോടുകൂടി തന്നെ ഉരുളകളായി ഉരുട്ടി എടുക്കുക. ഓരോരുത്തരുടെയും മധുരത്തിന് അനുസരിച്ച് ശർക്കരയോ പഞ്ചസാരയോ ചേർത്തു കൊടുക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം രുചിയോട് കൂടി കഴിക്കാം. Credit : Mia kitchen