Making Of Wheat Sweet Recipe : ഗോതമ്പ് പൊടി ഉപയോഗിച്ചുകൊണ്ട് നിരവധി പലഹാരങ്ങൾ വീട്ടമ്മമാർ ഉണ്ടാക്കിയിട്ടുണ്ടാകും എന്നാൽ ഇതുപോലെ ഒരു പലഹാരം നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. ഇന്ന് തന്നെ തയ്യാറാക്കി എല്ലാവരെയും ഞെട്ടിക്കാം. എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ എടുക്കുക. അതിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി ഇട്ടുകൊടുക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അതിലേക്ക് വേണമെങ്കിൽ കറുത്ത എള്ള് ചേർത്തു കൊടുക്കുക.
അതിലേക്ക് ഒന്നര ടീസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്യുക ശേഷം അതിലേക്ക് ഇളം ചൂടുവെള്ളം ചേർത്ത് കുഴച്ച് എടുക്കുക. ചപ്പാത്തിക്കും അവ തയ്യാറാക്കുന്നതിനേക്കാൾ കുറച്ച് സോഫ്റ്റ് ആയി തയ്യാറാക്കുക 5 മിനിറ്റ് എങ്കിലും കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് വെച്ച് അടച്ചു മാറ്റിവെക്കുക. ഒരു 15 മിനിറ്റിനു ശേഷം പുറത്തേക്ക് എടുത്ത് ചെറിയ ഉരുളകളാക്കി എടുക്കുക.
ശേഷം ചപ്പാത്തി കോലുകൊണ്ട് ഇവ കനം കുറഞ്ഞു പരത്തിയെടുക്കുക. അതിനുമുകളിൽ ആയി കുറച്ചു നെയ് തേച്ചു കൊടുക്കുക. വേണമെങ്കിൽ ഓയിൽ ഉപയോഗിക്കാവുന്നതാണ് അതിനു മുകളിലായി കുറച്ചു ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. വിശേഷം ഒരു ഭാഗത്ത് നിന്ന് ചെറുതായി റോൾ ചെയ്തു കൊടുക്കുക. അതിനുശേഷം ചെറുതായി പരത്തി എടുക്കുക.
ശേഷം കഷണങ്ങളാക്കി മുറിക്കുക. എല്ലാമാവും ഇതുപോലെ തയ്യാറാക്കിയെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിയ ഓരോന്നും ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കുക. അടുത്തതായി ഒരു കപ്പ് പഞ്ചസാര കുറച്ച് വെള്ളം ചേർത്ത് നന്നായി അലിയിച്ച് എടുക്കുക. ചേർത്ത് പഞ്ചസാര നല്ലതുപോലെ അലിഞ്ഞു വന്നതിനുശേഷം തയ്യാറാക്കി വെച്ച പലഹാരം അതിലേക്ക് ഇട്ട് ഇളക്കി യോജിപ്പിക്കുക. പഞ്ചസാര ഡ്രൈ ആയി വന്നു കഴിഞ്ഞാൽ കഴിക്കാവുന്നതാണ്. Credit : Mia kitchen