വിനീത് ശ്രീനിവാസനെ അറിയാത്തവരെ ആരും തന്നെ മലയാളികൾക്കിടയിൽ ഉണ്ടാവുകയില്ല. നടനായും, സംവിധായകനായും, തിരക്കഥാകൃത്തായും, ഗായകനായും വിനീത് കൈവയ്ക്കുന്ന മേഖലകളിലെല്ലാം തന്നെ തന്റെ കഴിവുകൾ തെളിയിച്ച് മലയാള സിനിമയുടെ പൊൻതൂവലായ് മാറിക്കൊണ്ടിരിക്കുകയാണ്. അച്ഛനായ ശ്രീനിവാസനെ പോലെ മകനും സിനിമാ മേഖലയിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റേതായ സ്ഥാനം കണ്ടെത്തി.
സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരം പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് നടൻ വിനീതിന്റെ പുതിയ ചിത്രങ്ങൾ. 2012 ലായിരുന്നു വിനീതിന്റെ വിവാഹം നടക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ദിവ്യയെ ആണ് വിനീത് വിവാഹം ചെയ്തിരിക്കുന്നത്.
ഇരുവരുടെയും വിവാഹം കഴിഞ്ഞ് 10 വർഷം തികയുന്ന വളരെ അമൂല്യമായ നിമിഷങ്ങളാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 10 ഇയേഴ്സ് ഓഫ് മാരേജ് എന്നു പറഞ്ഞാണ് വിനീത് ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കുകയായിരുന്നു എന്ന് പറയാം. ഒട്ടനേകം പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.
കൂടാതെ കല്യാണി പ്രിയദർശൻ, ആർ ജെ മാത്തുക്കുട്ടി, ശ്വേതാ മേനോൻ തുടങ്ങിയ താരങ്ങളും ആശംസകൾ അറിയിക്കുന്നുണ്ട്. ഒരു ഹൃദയം പോലെ 100 വർഷം കൂടെ ജീവിക്കട്ടെ എന്നും, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ആരാധകർ കമന്റുകളിലൂടെ പറയുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് വിനീത് എന്നു പറയാം. ഏറ്റവും കൂടുതലായും സമൂഹ മാധ്യമങ്ങളിൽ ഭാര്യക്കും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളാണ് വിനീത് എപ്പോഴും പോസ്റ്റ് ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിലെ ഓരോരുത്തരും മലയാളികളുടെ പ്രിയങ്കരരാണ്.
View this post on Instagram