കണ്ട ഉടനെ തന്നെ രജനികാന്തിന്റെ കാൽ തൊട്ട് വണങ്ങി ഐശ്വര്യ താരത്തിന്റെ എളിമയെ ബഹുമാനിച്ച് പ്രേക്ഷകർ.

ഇന്ത്യൻ സിനിമയിലെ തന്നെ താര സുന്ദരിയാണ് ഐശ്വര്യ റായി. എല്ലാ ഭാഷകളിലും ആരാധകരുള്ള ഇന്ത്യൻ സിനിമയിലെ തന്നെ ചുരുക്കം ചില നായികമാരിൽ ഒരാളായിരുന്നു ഐശ്വര്യ റായി. പ്രശസ്ത സംവിധായകൻ മണി രത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ നേരത്തെ തന്നെ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ഈ സിനിമയുടെ ഓഡിയോ ലോഞ്ചുമായിബന്ധപ്പെട്ട വാർത്തകളാണ് പ്രേക്ഷകരുടെ മനസ്സ് നിറക്കുന്നത്. കഴിഞ്ഞദിവസം ചെന്നൈയിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്.

പ്രശസ്ത താരങ്ങളായ രജനീകാന്ത് കമലഹാസൻ തുടങ്ങിയ നിരവധി സൂപ്പർ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഒപ്പം ഈ സിനിമയിൽ വേഷമിടുന്ന വിക്രം ഐശ്വര്യ റായി തൃഷ കാർത്തി ജയം രവി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് മണിരത്നം ഒരുക്കിയിരിക്കുന്നത്. ഈ സിനിമയുടെ ട്രെയിലർ ലോഞ്ചിന് എത്തിയപ്പോൾ ഉണ്ടായ സംഭവങ്ങളാണ് ആരാധകരുടെ മനസ്സിൽ നിറയ്ക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് രജനികാന്ത് എത്തിയപ്പോൾ ഐശ്വര്യ റായിയുടെ പ്രതികരണമാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. ഓടി ചെന്ന് രജനികാന്തിന്റെ കാലിൽ തൊട്ടു വണങ്ങുന്ന ഐശ്വര്യ റായിയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടി ആയിട്ടും രജനീകാന്തിനോട് താരം പ്രകടിപ്പിച്ച ബഹുമാനത്തിന് വലിയ പ്രശംസയാണ് ആരാധകലോകം നിൽക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായി തിരിച്ചെത്തുകയാണ്. ഐശ്വര്യ റായിയും രജനികാന്തും ഒന്നിച്ച് അഭിനയിച്ച എന്തിരൻ എന്ന ചിത്രം വലിയ വിജയമായിരുന്നു.തന്റെ പ്രിയ താരത്തോട് ഐശ്വര്യ കാണിച്ച ബഹുമാനത്തെ പ്രശംസിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ.ഏതായാലും വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by @aishwaryaraiobsession

Leave a Reply

Your email address will not be published. Required fields are marked *