ദിവസവും ബാത്റൂം ക്ലീൻ ചെയ്തില്ലെങ്കിൽ ക്ലോസറ്റ് കറ പിടിക്കുകയും ടൈലുകളിലും കറ ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ എന്നും നമുക്ക് ക്ലീൻ ചെയ്യാൻ സാധിക്കണമെന്നില്ല. കറപിടിച്ച ബാത്റൂം ടൈലുകളും ക്ലോസറ്റും പൈപ്പും ക്ലീൻ ചെയ്ത് എടുക്കുവാൻ പലർക്കും മടിയാണ്. ബാത്റൂമിന് അകത്തെ കറപിടിച്ച ക്ലോസറ്റും ടൈലുകളും വാഷ്ബേസിനും പൈപ്പുകളും പുതു പുത്തൻ ആക്കി മാറ്റുവാൻ എളുപ്പവഴിയുണ്ട്.
ഒരുപാട് ഉരച്ചു ബുദ്ധിമുട്ടാതെ തന്നെ അവ പുതു പുത്തൻ ആക്കി മാറ്റാൻ സാധിക്കും അതിനുള്ള നല്ലൊരു ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ബാത്റൂം കഴുകുവാൻ മടിയുള്ളവർക്ക് ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണിത്. ബാത്റൂമിലെ ക്ലോസറ്റ് കൈ തൊടാതെ തന്നെ നമുക്ക് വൃത്തിയാക്കി എടുക്കുവാനായി സാധിക്കും. സൊലൂഷൻ തയ്യാറാക്കാനായി നമ്മൾ ഉപയോഗിക്കുന്ന പ്രധാന ഘടകം ചെറുനാരങ്ങയാണ്.
നിരവധി ഗുണങ്ങളാൽ സമ്പന്നമായ ഒരു ഉൽപ്പന്നമാണിത്. ചെറുനാരങ്ങയുടെ തൊലിയോ ആവശ്യമില്ലാത്ത വാടിയ ചെറുനാരങ്ങയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. അവ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അവയെല്ലാം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തു ഒന്ന് അരച്ചെടുക്കണം. അതിലേക്ക് കുറച്ചു വിനാഗിരിയും കല്ലുപ്പ് കൂടി ചേർത്ത് കൊടുക്കണം.
അതൊരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. പാത്രം കഴുകുന്ന ഏതെങ്കിലും ലിക്വിഡ് അതിലേക്ക് ഒരു സ്പൂൺ കൂടി ചേർത്തു കൊടുക്കണം. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു സൊല്യൂഷൻ രൂപത്തിലാക്കി മാറ്റുക. ഒരു ബോട്ടിലിൽ അരിച്ചെടുത്ത് സൂക്ഷിക്കുക. ടൈലുകളിലെ കറ കളയുന്നതിന് മുട്ടയുടെ തോട് ഉപയോഗിക്കാം. എങ്ങനെ ചെയ്യണമെന്ന് മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.