കിച്ചൻ സ്ലാബിലും, ഡൈനിങ് ടേബിളിലും എല്ലാം ചില സമയങ്ങളിൽ പലതരത്തിലുള്ള ദുർഗന്ധങ്ങൾ ഉണ്ടാവാറുണ്ട്. ഡൈനിങ് ടേബിളിൽ ആണെങ്കിൽ ഭക്ഷണങ്ങളുടെ വേസ്റ്റ് മൂലം ഉണ്ടാകുന്ന ദുർഗന്ധവും. അതുപോലെതന്നെ ബാത്റൂം ദിവസവും ക്ലീൻ ചെയ്താലും അതിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നത് പല വീടുകളിലെയും പ്രശ്നമാണ്.
ദിവസവും ബാത്റൂം ക്ലീൻ ചെയ്താലും അതിൽ നിന്നും ദുർഗന്ധം ഉണ്ടാകുമ്പോൾ എന്ത് ചെയ്യണമെന്ന് അവസ്ഥയാണ് പല വീട്ടമ്മമാർക്കും ഉള്ളത്. ബാത്റൂമിലെ ദുർഗന്ധം പൂർണ്ണമായും മാറ്റാനായി എന്ത് ചെയ്യാമെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. നാരങ്ങ പിഴിഞ്ഞതിനു ശേഷം ഉള്ള രണ്ടോ മൂന്നോ നാരങ്ങയുടെ തോൽ ഇതിനായി എടുക്കുക. ഒരു നെറ്റിന്റെ തുണിയെടുത്ത് അതിലേക്ക് നാരങ്ങയുടെ തോൽ ഇട്ട് കൊടുക്കുക.
പിന്നീട് അതിലേക്ക് തന്നെ കുറച്ചു കർപ്പൂരത്തിന്റെ ഗുളികകൾ കൂടി ചേർത്തു കൊടുക്കണം. നന്നായി വലിച്ച് ചരട് കൊണ്ട് കെട്ടിക്കൊടുക്കുക. അതിനുശേഷം ബാക്കി വരുന്ന തുണി മുറിച്ചു കളയുക. ഇനി അത് ഫ്ലഷ് ടാങ്കിലേക്ക് ഇട്ടു കൊടുക്കണം. കർപ്പൂരത്തിന്റെയും നാരങ്ങയുടെയും മണം ആ വെള്ളത്തിലേക്ക് വരികയും ഒരു പ്രാവശ്യവും ഫ്ലഷ് ചെയ്യുമ്പോൾ നല്ല സുഗന്ധം അനുഭവപ്പെടുകയും ചെയ്യുന്നു.
ഡൈനിങ് ടേബിളിൽ ഉണ്ടാകുന്ന ബാഡ് സ്മെൽ ഇല്ലാതാക്കാൻ ഒരു പാത്രത്തിലേക്ക് വെള്ളം ചൂടാക്കാൻ ആയി വയ്ക്കുക. അതിലേക്ക് നാരങ്ങയുടെ തൊലി മുറിച്ചിട്ട് കൊടുക്കണം. കുറച്ച് സമയം അത് വെള്ളത്തിൽ കിടന്ന് തിളച്ചു വരുമ്പോൾ അതിൻറെ നല്ല മണം വെള്ളത്തിലേക്ക് കിട്ടും. നന്നായി തിളച്ചു വരുമ്പോൾ ഒരു അരിപ്പയിലേക്ക് ഇത് അരച്ചൊഴിക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.