സീരിയലിലെ താരജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുമോ ചോദിച്ച് അവതാരകൻ!! മറുപടിയുമായി അമ്മയറിയാതെ പരമ്പരയിലെ അപർണ.

ടെലിവിഷൻ പരമ്പരകൾ കാണാത്തവർ ആയി അധികം ആരും തന്നെ ഉണ്ടാകില്ല അത്തരത്തിൽ മലയാളികളുടെ ഇടയിൽ ഇടം പിടിച്ച ഒരു സൂപ്പർഹിറ്റ് പരമ്പരയാണ് അമ്മ അറിയാതെ. ഏഷ്യാനെറ്റ് ചാനലിൽ സംരക്ഷണം ചെയ്യുന്ന ഈ ടെലിവിഷൻ പരമ്പരക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. ഈ സീരിയൽ ആരംഭിച്ച നാൾ മുതൽ ഇരുകൈയും നീട്ടിയാണ് ഈ സീരിയലിനെയും ഒപ്പം കഥാപാത്രങ്ങളെയും ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

അത്തരത്തിൽ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരജോടിയാണ് അപർണയും വിനീതും. പാർവതിയാണ് അപർണ എന്ന കഥാപാത്രത്തെ വേഷമിടുന്നത്. സജിൻ ആണ് അപർണിക്കൊപ്പം വിനീത് എന്ന കഥാപാത്രത്തെ അഭിനയിക്കുന്നത്. നായികയുടെ അനിയത്തി ആയിട്ടാണ് അപർണ ഈ പരമ്പരയിൽ എത്തുന്നത്. ബാലതാരമായി വന്നു പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച നായികയാണ് പാർവതി. നിരവധി ടെലിവിഷൻ പരമ്പരകളിലും ഏതാനും ചുരുക്കം സിനിമകളിലും ഭാഗമാകാൻ നടി പാർവതിക്ക് സാധിച്ചു.

ഈയടുത്ത് എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സജിന്റെയും പാർവതിയുടെയും ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പരിപാടിയിൽ വെച്ച് അവതാരകനായ എംജി ശ്രീകുമാർ പാർവതിയുടെ ഭാവി വരനെ കുറിച്ച് ചോദിച്ച് അറിയുകയാണ്. അമ്മ അറിയാതെ പരമ്പരയിൽ ജോഡികളായ് അഭിനയിക്കുന്ന സജിന് ഒപ്പമാണ് ഈ പരിപാടിയിൽ അപർണ എത്തുന്നത്.

മിനി സ്ക്രീനിലെ താര ജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുമോ എന്ന് തമാശ രൂപേണ ചോദിക്കുകയാണ് അവതാരകൻ. എന്നാൽ അതിനു മറുപടിയായി സജിന് എന്റെ ജേഷ്ഠനെ പോലെ ആണെന്നും അപർണ മറുപടി കൊടുക്കുന്നു. ഇരുവരുടെയും ജീവിതപങ്കാളി എങ്ങനെ ആകണമെന്ന ചോദ്യത്തിനും ഉത്തരം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *