പപ്പായയുടെ കുരു ഇനി വെറുതെ കളയേണ്ട! വിരശല്യത്തിനുള്ള ഉഗ്രൻ മരുന്നാക്കി മാറ്റാം…

പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് വിരശല്യം. വിരശല്യം ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ട്. വ്യക്തി ശുചിത്വം കുറഞ്ഞവരിലും, പുറത്തുനിന്ന് അമിതമായ ആഹാരങ്ങൾ കഴിക്കുന്നവരിലും ദിവസേന മധുര പലഹാരങ്ങൾ കഴിക്കുന്നവരിലും ഇത് കൂടുതലായും കണ്ടുവരുന്നു. കൂടാതെ വൃത്തിഹീനമായ ആഹാരങ്ങൾ കഴിക്കുന്നതും വിരശല്യം ഉണ്ടാവുന്നതിന്റെ കാരണമാണ്.

വിര നമ്മുടെ വയറ്റിൽ രൂപപ്പെട്ടാൽ ശരീരത്തിന് ക്ഷീണവും അസ്വസ്ഥതയും ഉണ്ടാകുന്നു. ശരീരത്തിൽ വിരശല്യം ഉണ്ടായാൽ അനുഭവപ്പെടുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ശരീരഭാരം കുറയുന്നത്. കൂടാതെ നിരവധി ലക്ഷണങ്ങളാണ് ഇതുമൂലം ഉണ്ടാവുക. വയറ്റിൽ ഉണ്ടാകുന്ന അസ്വസ്ഥത, ഇടയ്ക്കിടയ്ക്ക് വിശപ്പ് അനുഭവപ്പെടുക, വയറുവേദന, വയറിളക്കം, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന തുടങ്ങിയവയെല്ലാം വിരശല്യത്തിന്റെ ലക്ഷണങ്ങളാണ്.

വിരശല്യം പൂർണമായും അകറ്റുന്നതിന് ഇനി മരുന്നുകൾ ആവശ്യമില്ല വീട്ടിൽ തന്നെ ഇതിന് നല്ലൊരു പരിഹാരം ലഭിക്കും. പപ്പായയുടെ കുരു വിരശല്യത്തിനുള്ള നല്ലൊരു മരുന്നാണ്. രണ്ടു വയസ്സ് മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഇത് കൊടുക്കാവുന്നതാണ്. പപ്പായയുടെ കുരു ഉണക്കിപ്പൊടിച്ച് ആ പൊടിയിൽ അല്പം തേൻ കലർത്തി ദിവസവും രാവിലെ വെറും വയറ്റിൽ മൂന്നുദിവസം തുടർച്ചയായി കഴിക്കുക.

ഇനി ഉണക്കി പൊടിക്കാൻ കഴിയാത്തവരാണെങ്കിൽ പപ്പായയുടെ കുരുവിൽ തേൻ കലർത്തി കഴിച്ചാലും മതിയാകും. ഓരോ സ്പൂൺ വീതം രാവിലെ വെറും വയറ്റിൽ വേണം തുടർച്ചയായി മൂന്ന് ദിവസം കഴിക്കുവാൻ. മൂന്നാമത്തെ ദിവസം മറ്റൊരു കാര്യം കൂടി ചെയ്യേണ്ടതുണ്ട്. ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം ആവണക്കെണ്ണ ഒഴിക്കുക. അത് കുടിക്കുന്നതിലൂടെ വയറ് ക്ലീൻ ആയി കിട്ടും. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.