പരിചയപ്പെടുത്തലുകൾ ഒട്ടുംതന്നെ ആവശ്യമില്ലാത്ത മലയാളി പ്രേക്ഷകരുടെ പ്രിയ നടൻ ആണ് ജയസൂര്യ. വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമ മേഖലയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചു. വളരെ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ നടൻ ജയസൂര്യ തന്റെ കഴിവുകൊണ്ടും കഠിന പ്രയത്നം കൊണ്ടും ഇന്നീ കാണുന്ന നിലയിൽ എത്താൻ താരത്തിന് സാധിച്ചു. ഓരോ സിനിമകളും കഴിയുംതോറും അഭിനയത്തിൽ വ്യത്യസ്തത വരുത്തുകയും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന വിധത്തിൽ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു.
യുവ നടന്മാരിൽ ഏറ്റവും മുന്നിൽ തന്നെ എത്താനും നടൻ ജയസൂര്യയ്ക്ക് സാധിച്ചു എന്ന് പറയാം. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. സകല കലാവല്ലഭനായ കമലഹാസൻ സാറിൽ നിന്നും പൊന്നാട സ്വീകരിക്കുന്ന അതുല്യ നിമിഷങ്ങളാണ് ഇൻസ്റ്റഗ്രാമിൽ കൂടി ജയസൂര്യ പങ്കുവെക്കുന്നത്. ചിത്രത്തോടൊപ്പം ഉള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ ‘ കലാദേവത കനിഞ്ഞു തന്ന സമ്മാനം, ഒരു സിനിമയിൽ പോലും അഭിനയിക്കുമെന്ന് കരുതിയ ആളല്ല ഞാൻ.
ഇപ്പോൾ 20 വർഷം പൂർത്തിയാകുമ്പോൾ ഇത്രയും വലിയ ഒരു മുഹൂർത്തം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഏഷ്യാനെറ്റിനെ എന്റെ സ്നേഹം നിറഞ്ഞ നന്ദി. ഒപ്പം എന്നെ സിനിമയിലേക്ക് കൈപിടിച്ച് എത്തിച്ച എന്റെ ഗുരുനാഥൻ വിനയൻ സാറിനും. 20 വർഷത്തെ അഭിനയ മികവിന് തന്ന പുരസ്കാരം ഈ മഹാപ്രതിഭയിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ പുണ്യമായി ഞാൻ കരുതുന്നു.
ഇതു സാധ്യമായത് എന്റെ മാത്രം കഴിവല്ല എന്ന തിരിച്ചറിവിൽ ഇതിന് കാരണമായ എല്ലാത്തിനും എല്ലാവർക്കും എന്റെ പ്രണാമം. ചിത്രങ്ങൾക്കൊപ്പം ഉള്ള താരത്തിന്റെ ഈ വാക്കുകൾക്ക് ധാരാളം പേരാണ് കമന്റുകളുമായി എത്തുന്നത്. ലൈഫിലെ ഏറ്റവും നല്ല നിമിഷമാണെന്നും നടൻ ജയസൂര്യയ്ക്ക് ഇത് അർഹിക്കുന്ന എന്നും ആരാധകർ പറയുന്നു. കൂടാതെ ജയസൂര്യയുടെ ഈ ചിത്രങ്ങൾക്ക് അനേകം താരങ്ങളും ആരാധകരും ലൈക്കുകളും ഒപ്പം ആശംസകളും നൽകുന്നുണ്ട്.
View this post on Instagram