വീട് വൃത്തിയാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബാത്റൂം ശുചിയാക്കുക എന്നത്. ബാത്റൂമിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും ദുർഗന്ധവും എല്ലാം അകറ്റുന്നതിന് കുറച്ചേറെ പ്രയാസമുണ്ട്. ദിവസവും ബാത്റൂം വൃത്തിയാക്കിയാലും അതിൽ നിന്ന് ദുർഗന്ധം വരുന്നത് തടയാൻ കഴിയാതെ വരുന്നു. വീട്ടിലേക്ക് ഗസ്റ്റ് വരുന്ന സമയത്ത് ആവും ബാത്റൂമിന് അകത്തുള്ള ദുർഗന്ധം നമ്മളെ നാണം കെടുത്തുക.
എന്നാൽ അതിനുള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. തയ്യാറാക്കാനായി ഒരു പിടി അരിയും കുറച്ചു ബേക്കിംഗ് സോഡയും മാത്രം മതിയാകും. നിരവധി ആവശ്യങ്ങൾക്കായി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നു. വസ്തുക്കളിലെ കറകൾ കളയാനും സൗന്ദര്യസംരക്ഷണത്തിനും എല്ലാം ബേക്കിംഗ് സോഡ വഹിക്കുന്ന പങ്ക് ഒട്ടും തന്നെ ചെറുതല്ല.
ചർമ്മത്തിലെ കരിവാളിപ്പ് അകറ്റുന്നതിന് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ബാത്റൂമിൽ നിന്നും ഉണ്ടാകുന്ന ദുർഗന്ധം അകറ്റുവാൻ ഒരു ബൗളിൽ കുറച്ച് അരി എടുത്ത് അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡാ ചേർത്തു കൊടുക്കുക ഇവ രണ്ടും നന്നായി യോജിപ്പിച്ച് അതിലേക്ക് ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ചതോ ഓറഞ്ചിന്റെ തൊലിയോ ചേർത്തു കൊടുക്കാവുന്നതാണ്.
എന്നാൽ ഇവ ചേർത്ത് കൊടുക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് അതു മാറ്റേണ്ടതുണ്ട് അല്ലെങ്കിൽ അവ ചീഞ്ഞുപോകും. ഇതിനു പകരമായി എസൻസ് ഓയിലോ ഡെറ്റോളോ ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് ബൗൾ നന്നായി മൂടി വയ്ക്കുക അതിൽ ഒരു ചെറിയ തുളകൾ ഇട്ട് കൊടുക്കുക. ബാത്റൂമിന്റെ ഏതെങ്കിലും ഒരു ഭാഗത്തായി ഇത് സൂക്ഷിക്കാവുന്നതാണ്. മാസത്തിൽ ഒരു തവണയെങ്കിലും ഇത് മാറ്റി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.