ഓർമ്മകൾ പുതുക്കി മലയാള സിനിമയിലെ താര റാണികൾ!! ചിത്രങ്ങൾ പങ്കുവെച്ച് നടി ലിസി.

ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യം ആയിരുന്ന നടിയാണ് ലിസി. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുകയും മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറുകയും ചെയ്തു. ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെയാണ് ലിസി ആദ്യമായി മലയാള സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് അസ്ത്രം, പറന്നു പറന്നു പറന്ന്, ഓടരുത് അമ്മവാ ആളറിയാം തുടങ്ങി നിരവധി സിനിമകളിലെ ഭാഗമാവുകയും ചെയ്തു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു നടിയുടെ വിവാഹം സംവിധായകനും തിരക്കഥാകൃത്തുമായ പ്രിയദർശനമായി നടക്കുന്നത്. തുടർന്ന് പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ട് വേര്പിരിയുകയായിരുന്നു. മലയാളികൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ് തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലും അഭിനയിക്കുകയും സിനിമ മേഖലയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി ലിസി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു കാലത്ത് സിനിമകളിലെ താര സുന്ദരിമാർ ആയിരുന്ന നായികമാർ ഒത്തൊരുമിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. സുഹാസിനി ഖുശ്ബു എന്നിവരോടൊപ്പം ഉള്ള ചിത്രങ്ങൾ പുറത്തു വന്നതോടെ സോഷ്യൽ മീഡിയകളിൽ വൈറൽ ആയ് മാറുകയായിരുന്നു. ഒട്ടനേകം വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ഇവർ ഈ കൂട്ടുകെട്ട് കാത്തുസൂക്ഷിക്കുന്നു.

കളർഫുൾ ക്ലിക്ക് എന്ന ക്യാപ്ഷനോട് കൂടിയിട്ടാണ് ചിത്രങ്ങൾ ലിസി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നത്. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് രസകരമായ കമന്റുകൾ നൽകുന്നത്. പഴയ ഓർമ്മകൾക്ക് എന്നും മധുരം കൂടുതലാണെന്നും, ഏത് സാഹചര്യത്തിലും ഒന്നിച്ച് നിൽക്കുന്ന സൗഹൃദം എന്നും ആരാധകർ പറയുന്നു. ഇവരുടെ ചിത്രത്തിന് ധാരാളം ലൈക്കുകൾ ആണ് ലഭിക്കുന്നത്.

 

View this post on Instagram

 

A post shared by Lissy Laxmi (@lissylaxmi)

Leave a Reply

Your email address will not be published. Required fields are marked *