ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശംസകൾ അറിയിച്ച് മോളിവുഡിലെ താരരാജാക്കന്മാർ.!!

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും ലാലേട്ടനും എന്ന് പറയാം. ഇവരെ സംബന്ധിക്കുന്ന ഏതൊരു വാർത്തയും വിശേഷങ്ങൾ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. അത്രമാത്രം ഈ താര രാജാക്കന്മാരെ സ്നേഹിക്കുന്നവരാണ് മലയാളികൾ. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് ഈ താര രാജാക്കന്മാർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ.

കഴിഞ്ഞ ദിവസം ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളും പാക്കിസ്ഥാനും തമ്മിൽ മികച്ച ഒരു പോരാട്ടം നടന്നത്. ഏവരെയും ഒരുപാട് ഹരം കൊള്ളിക്കുന്ന തരത്തിൽ ആയിരുന്നു ഇവരുടെ മത്സരം. അവസാന നിമിഷം വരെ പ്രേക്ഷകരെ ആവേശത്തിൽ നിർത്തിയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം എന്ന് നിസംശയം പറയാം. ഏവരെയും ത്രസിപ്പിക്കുന്ന രീതിയിൽ മാസമരിക പ്രകടനമാണ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കൊഹ്‌ലി കാഴ്ചവെക്കുന്നത്.

താരത്തിന്റെ ഈ ഗംഭീര പ്രകടനത്തിനാണ് മമ്മുക്കയും ലാലേട്ടനും സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങൾ അറിയിക്കുന്നത്. ഒരു സമ്പൂർണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയിൽ കാണുന്നത് എന്തൊരു സന്തോഷമാണ്, ഈ തകർപ്പൻ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞായിരുന്നു നമ്മുക്ക് ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്.

തൊട്ട് പിന്നാലെ ലാലേട്ടനും വിജയാശംസകളും ആയി രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാനില്ല. അത്രയ്ക്കും ഗംഭീരമായിരുന്നു. ടീം ഇന്ത്യ ഒപ്പം വിരാട് കോഹ്‌ലി എന്നിങ്ങനെ പറഞ്ഞായിരുന്നു ലാലേട്ടനും ഇൻസ്റ്റഗ്രാമിൽ കൂടി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഇരുവരുടെയും ഈ അഭിനന്ദനങ്ങളും ഒപ്പം തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം കൂടിയായപ്പോൾ ആരാധകർ ഇരട്ടി സന്തോഷത്തിൽ ആയിരുന്നു എന്നു പറയാം. ഇവരുടെ ഈ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

Leave a Reply

Your email address will not be published. Required fields are marked *