ജയറാമേട്ടന് ഒരു മാറ്റവും ഇല്ല!പുതിയ വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവെച്ച് ജയറാം.

ജയറാം എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഒരുപാട് ചിത്രങ്ങൾ കടന്നു വരാറുണ്ട്. പ്രേക്ഷകർ എന്നും കാണാൻ ഇഷ്ടപ്പെടുന്ന ഒരുപാട് ചിത്രങ്ങൾ മലയാളികൾക്കായി സമ്മാനിച്ച വ്യക്തിയാണ് ജയറാം. മിമിക്രി വേദികളിൽ നിന്നുംസിനിമയുടെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിയ അതുല്യ കലാകാരൻ ആണ് ജയറാമേട്ടൻ. ഒരു നടനായും മേളക്കാരൻ ആയും എല്ലാം മലയാളികളുടെ മനസ്സ് കീഴടക്കുന്ന താരമാണ് ജയറാം. മലയാള സിനിമ താരങ്ങൾ അവരുടെ ശരീരം എപ്പോഴും ഫിറ്റായി ഇരിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നവരാണ്.

ഒരുപാട് താരങ്ങൾ അവരുടെ വർക്കൗട്ട് വീഡിയോകൾ ആരാധകർക്കായി പങ്കുവെക്കാറുള്ളതാണ്. അത്തരത്തിൽ തന്റെ പുതിയ വീഡിയോയുമായി ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ജയറാം. മണിരത്നം സത്യധാനം ചെയ്ത് ഒരുപാട് സൂപ്പർതാരങ്ങൾ അണിനിരക്കുന്ന സിനിമയാണ് പൊന്നിയൻ സെൽവൻ എന്ന ചിത്രം. വിക്രം ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ജയറാമും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നമ്പി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ ചിത്രത്തിലെഒരു പശ്ചാത്തല സംഗീതമാണ് പുതിയ വീഡിയോയ്ക്ക് അദ്ദേഹം നൽകിയിരിക്കുന്നത്. ഏറെ നാളുകൾക്കു ശേഷം ഐശ്വര്യ റായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിൽ ഉണ്ട്. കൂടാതെമലയാളികളുടെ പ്രിയ നായിക ഐശ്വര്യ ലക്ഷ്മിയും ശ്രദ്ധേയമായ ഒരു കഥാപാത്രം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ഇതിലെ കഥാപാത്രത്തിന്റെ ചിത്രം തന്റെ സോഷ്യൽ മീഡിയ വഴി ജയറാം പങ്കുവെച്ചിരുന്നു. നിരവധി പേരാണ് താരത്തിനെ ആശംസകളുമായി എത്തിയത്. ഇപ്പോൾ താരത്തിന്റെ പുതിയ വർക്കൗട്ട് വീഡിയോ കണ്ടു ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. സിനിമയെ ജീവനുതുല്യം സ്നേഹിക്കുന്ന വ്യക്തി ആണ് ജയറാം. ഒരു സിനിമയ്ക്ക് വേണ്ടി ഏതു തരത്തിലും രൂപമാറ്റം വരുത്താൻ കഴിയുന്ന താരമാണ് അദ്ദേഹം. നിരവധി പേരാണ് ജയറാമിന്റെ ഈ വീഡിയോക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

Leave a Reply

Your email address will not be published. Required fields are marked *