നമ്മുടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുക എന്നത് വളരെ ഉചിതമായ ഒരു കാര്യമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വിഷമില്ലാത്ത പച്ചക്കറി നമുക്ക് കഴിക്കുവാൻ സാധിക്കും. എല്ലാ വീടുകളിലും നിർബന്ധമായും ഒരു പച്ചക്കറി തോട്ടം ഉണ്ടെങ്കിൽ അതുമൂലം നിരവധി രോഗങ്ങളെ പിടിച്ചുനിർത്തുവാൻ നമുക്ക് സാധിക്കും.
വിഷമില്ലാത്ത പച്ചക്കറി കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും രോഗങ്ങൾ വരാതിരിക്കുവാനും സഹായകമാകും. മിക്ക വീടുകളിലും ഒരു തക്കാളി ചെടിയെങ്കിലും ഉണ്ടാകും. നട്ടുപിടിപ്പിക്കാനും വളർത്തുവാനും വളരെ എളുപ്പമുള്ള ഒന്നാണ് തക്കാളി ചെടി. എന്നാൽ പലരും പറയുന്ന പ്രധാന പരാതിയാണ് തക്കാളി ചെടി ഉണ്ടാവുമെങ്കിലും അതിൽ കായ്കൾ ഉണ്ടാകുന്നില്ല എന്നത്. തക്കാളി ചെടിയുടെ മറ്റൊരു പ്രധാന പ്രശ്നമാണ് ഒടിഞ്ഞ് താഴത്തേക്ക് തൂങ്ങിക്കിടക്കുക എന്നത്.
കൃത്യസമയത്ത് താങ്ങു കൊടുത്തില്ലെങ്കിൽ ചെടിക്ക് ഒടുവും പൊട്ടലും സംഭവിക്കാറുണ്ട്. വളരെ എളുപ്പത്തിൽ നന്നായി കായ്ക്കുന്ന ഒരു തക്കാളി ചെടി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് ഈ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം. തക്കാളി ചെടിയിൽ ഉണ്ടാകുന്ന ചില കീടബാധകളും ഫംഗൽ അണുബാധകളും എല്ലാം വരാതെ ശ്രദ്ധിച്ചാൽ തന്നെ ചെടി നന്നായി കായ്ക്കും.
തക്കാളി ചെടിയുടെ ഇലകൾക്കിടയിൽ കാണപ്പെടുന്ന ചെറിയ ശിഖരങ്ങളാണ് സക്കറുകൾ. സക്കറുകൾ പ്രൂൺ ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെ ഈസിയായി തന്നെ നല്ല റിസൾട്ട് നമുക്ക് ലഭിക്കും. തക്കാളി ചെടിയിൽ ഉണ്ടാകുന്ന സകറുകൾ വെട്ടിയെടുത്ത് വെള്ളത്തിൽ ഇടുക. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അതിൽ നിരവധി വേരുകൾ വരും. വേരുകൾ വന്നതിനുശേഷം അത് മണ്ണിൽ വളങ്ങൾ ചേർത്ത് നടുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണൂ.