നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകളാണ് കരളിൻറെ ആരോഗ്യത്തെ നശിപ്പിക്കുന്നത്, ഇത് ഒഴിവാക്കൂ…

ശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ആന്തരിക അവയവങ്ങളിൽ ഒന്നാണ് കരൾ അഥവാ വൃക്ക. കരളിൻറെ ആരോഗ്യം നിലനിർത്തുന്നത് ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമാണ്. ഭക്ഷണക്രമവും ജീവിതശൈലിയും കരളിൻറെ ആരോഗ്യത്തിന് വളരെ വലിയ പങ്കുവഹിക്കുന്നു. ശരീരത്തിൻറെ വലതുഭാഗത്ത് ഉദരത്തിന്റെ മുകളിൽ കാണപ്പെടുന്ന ഒരു അവയവമാണ് കരൾ.

500ലധികം പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒന്നു കൂടിയാണിത്. പിത്തരസം ഉല്പാദിപ്പിക്കുക, രക്തത്തിലെ പ്ലാസ്മയിൽ കാണപ്പെടുന്ന പ്രോട്ടീനുകളുടെ ഉൽപാദനം, കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുക, അമിനോ ആസിഡുകളെ നിയന്ത്രിക്കുക, ഇരുമ്പും ചില വിറ്റാമിനുകളും സംഭരിച്ചു വയ്ക്കുക, രക്തം ഫിൽറ്റർ ചെയ്യുക, രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കുക, പ്രതിരോധശേഷി മെച്ചപ്പെടുത്തുക എന്നിങ്ങനെ നിരവധി ധർമ്മങ്ങളാണ് കരൾ വഹിക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള ഒരു ആരോഗ്യപ്രശ്നം കരളിനെ ബാധിക്കുമ്പോൾ അത് കരളിൻറെ പ്രവർത്തനത്തെ പ്രതികൂലമായി ദോഷം ചെയ്യും. കരളിൻറെ ആരോഗ്യത്തെ ബാധിക്കുന്ന വിവിധ കാരണങ്ങളും അപകട ഘടകങ്ങളും ഉണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണക്രമം. ഇന്നത്തെ ജീവിതശൈലി നിരവധി കരൾ രോഗങ്ങൾക്ക് കാരണമാകുന്നു. പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, മദ്യം എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ മിതമായ അളവിൽ മാത്രം ഉപയോഗിക്കുന്നതാണ് കരളിൻറെ ആരോഗ്യത്തിന് നല്ലത്.

ചുവന്ന മാംസത്തിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട് പതിവായി കഴിക്കുന്നത് ഹൃദയത്തിനും കരളിനും ദോഷം ചെയ്യുന്നു. മധുര പലഹാരങ്ങൾ പ്രധാനമായും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ദഹിപ്പിക്കുവാൻ കരളിന് ആയാസം ഉണ്ടാകുന്നു അതുകൊണ്ടുതന്നെ കരളിൻറെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണിത്. ആരോഗ്യകരമായ ഭക്ഷണ ശീലവും ചിട്ടയായ വ്യായാമങ്ങളും ഒരു പരിധി വരെ കരളിൻറെ ആരോഗ്യത്തെ സംരക്ഷിച്ചേക്കാം. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.