ശരീരം കാണിച്ചു തരുന്ന ഈ സൂചനകൾ ഒരിക്കലും അവഗണിക്കരുത്, ഹൃദയാഘാതത്തിന്റേതാവാം…

പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ആരോഗ്യപ്രശ്നമായിരുന്നു ഹൃദയ രോഗങ്ങൾ. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാർക്ക് ഇടയിലും ഇത് വ്യാപകമായി കാണപ്പെടുന്നു. ജീവിതശൈലികളിൽ വന്ന തെറ്റായ മാറ്റമാണ് ഇതിൻറെ പ്രധാന കാരണം. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവും ഹൃദ്രോഗസ്ഥത്തിലേക്ക് നയിക്കുന്ന ഒന്നാണ്. ദിവസം തോറും ഹൃദ്രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.

അതിൽ തന്നെ ഏറ്റവും ഭീകരമായ ഒരു അവസ്ഥയാണ് ഹൃദയാഘാതം. മനുഷ്യ ശരീരത്തിലെ ഏറ്റവും കഠിനമായ വേദനയാണ് ഹൃദ്യഘാതം ഉണ്ടാകുമ്പോൾ ഒരു വ്യക്തി അനുഭവിക്കുന്നത്. ഹൃദയസംബന്ധമായ മിക്ക ആരോഗ്യ പ്രശ്നങ്ങളും ലക്ഷണങ്ങൾ കാണിച്ചുകൊണ്ട് കടന്ന് വരുന്നവയല്ല. എന്നാൽ ചില ആളുകൾക്ക് വ്യക്തമായ സൂചനകൾ നൽകിക്കൊണ്ടാണ് ഹൃദയാഘാതം വരുക. ഹൃദയം അപകടത്തിലാണ് എന്നതിൻറെ ഏറ്റവും വലിയ സൂചനയാണ് നെഞ്ചിന്റെ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന.

ഹൃദയ ധമനികളിൽ ഏതെങ്കിലും രീതിയിലുള്ള തടസ്സം നേരിടുകയാണെങ്കിൽ നെഞ്ചിന്റെ ഭാഗങ്ങളിൽ വേദന അനുഭവപ്പെടാം. പല രീതിയിലാണ് അസ്വസ്ഥതകൾ അനുഭവപ്പെടുക ചിലർക്ക് നെഞ്ചിന്റെ മുകളിലായി എന്തോ ഭാരം കയറ്റി വെച്ചിരിക്കുന്നത് പോലെ തോന്നപ്പെടുന്നു മറ്റു ചിലർക്കാണെങ്കിൽ ഒരുതരം പുകച്ചിലാണ് അനുഭവപ്പെടുക. ഹൃദയാഘാതം ഉണ്ടാകുന്നതിന് മുൻപ് ചില ലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ചില ആളുകൾക്ക് ഓക്കാനം, ദഹനക്കേട്, നെഞ്ചിരിച്ചിൽ, വയറുവേദന, ചർദ്ദി എന്നീ ലക്ഷണങ്ങളും അനുഭവപ്പെടാം. നെഞ്ചിൽ നിന്ന് പതിയെ ആരംഭിക്കുന്ന വേദന ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലേക്കും പടർന്നു പിടിക്കുന്നു. കൈകളിലാണ് ഇത് കൂടുതലായും അനുഭവപ്പെടാറു അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ ഡോക്ടറുടെ സഹായം തേടുക. ഹൃദയാഘാതം ഉണ്ടാകുന്നതിനു മുൻപായി ഉണ്ടാവുന്ന മറ്റു സൂചനകൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.