ഇന്ന് പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. തിരക്കേറിയ ജീവിത രീതിയിലൂടെ കടന്നുപോകുമ്പോൾ അനാരോഗ്യകരമായ ജീവിതശൈലിയിലൂടെ നാം വലയുകയാണ്. അതിൻറെ ഫലമായി നിരവധി രോഗങ്ങൾ നമ്മളെ പിടികൂടുന്നു. അത്തരത്തിൽ വളരെ ആശങ്ക പരമായ ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണിത്.
ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയ പ്രമേഹത്തെ പ്രതിരോധിക്കുവാൻ സാധിക്കും. ശരീരഭാരം കുറയ്ക്കുന്നതാണ് ഏറ്റവും മികച്ച രീതിയിൽ. അമിതമായ ഭക്ഷണം ഒഴിവാക്കുക ഒറ്റയടിക്ക് കൂടുതലായി കഴിക്കുന്നത് ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അടിവയറ്റിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുന്നു.
അമിതഭാരം ഉള്ളവരിലാണ് സാധാരണയായി ടൈപ്പ് ടു പ്രമേഹം കണ്ടുവരുന്നത്. ഉദാസീനമായ ജീവിതശൈലിയിൽ നിന്ന് വിട്ടുനിൽക്കുക പതിവായി കുറച്ച് സമയമെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക. സമീകൃതമായ ഭക്ഷണം കഴിക്കുക, ജങ്ക് ഫുഡ്സ്, മധുര പലഹാരങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ, ഉരുളക്കിഴങ്ങ് റൊട്ടി പോലുള്ള ശുദ്ധീകരിച്ച് അന്നജം അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.
ഇതിനുപകരമായി ഇലക്കറികൾ, ധാന്യങ്ങൾ, ഓട്സ് എന്നിവ ഉപയോഗിക്കാവുന്നതാണ്. അനിയന്ത്രിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്നു കൂടാതെ പുകവലി ഇൻസുലിൻ പ്രതിരോധത്തിലേക്കും നയിക്കും ഇവ രണ്ടും ഉപേക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക അവ കുടലിന്റെ ആരോഗ്യത്തിനും ഭാരം നിയന്ത്രിക്കുന്നതിനും ഏറ്റവും മികച്ചതാണ്. ഇൻസുലിൻ സ്പൈക്കുകൾ തടയാൻ ധാരാളമായി വെള്ളം കുടിക്കുക. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടുതന്നെ പ്രമേഹത്തെ തടയാൻ സാധിക്കും.