ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തി നോക്കൂ, ഈ രോഗങ്ങൾ ഒരിക്കലും വരില്ല…

ദിവസം തോറും രോഗങ്ങളുടെ എണ്ണം കൂടിവരുന്ന ഒരു അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. അതിനുള്ള പ്രധാന കാരണവും ജീവിതശൈലിയിലെ മാറ്റങ്ങൾ തന്നെയാണ്. എന്താണ് ജീവിതശൈലി എന്ന് നാം മറന്നു തുടങ്ങിയ ഈ കാലത്ത് രോഗങ്ങളാണ് അതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമ കുറവും ജീവിതശൈലി രോഗങ്ങളിലേക്ക് വഴിയൊരുക്കുന്നു.

ജീവിതശൈലി രോഗങ്ങൾ പ്രാഥമികമായി ദൈനംദിന ശീലങ്ങളെ അടിസ്ഥാനമാക്കിയുള്ള രോഗങ്ങളാണ്. പ്രവർത്തനത്തിൽ നിന്ന് ആളുകളെ വ്യതിചലിപ്പിക്കുകയും ഉദാസീനമായ ദിനചര്യയിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ശീലങ്ങൾ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി തീരുന്നു. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ ആയിരുന്നു കൂടുതലായും ജീവിതശൈലി രോഗങ്ങൾ കണ്ടിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഇത്തരം രോഗങ്ങൾ വ്യാപകമാകുന്നു.

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതഭാരം, പുകവലി, പോഷകാഹാരം കുറവ് തുടങ്ങിയവയെല്ലാമാണ് അനാരോഗ്യത്തിന് കാരണമാകുന്നത്. ഇവയുടെ പ്രതിരോധം, നിയന്ത്രണം, ചികിത്സ എന്നിവയ്ക്കായി നൂതന സമീപനങ്ങളും ഫലപ്രദവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകളും ആവശ്യമാണ്. ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, അർബുദം, എന്നിങ്ങനെ ജീവിതശൈലി രോഗങ്ങളുടെ എണ്ണം ദിനംതോറും വർദ്ധിച്ചുവരുന്ന സാഹചര്യമാണ്.

ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നതിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ഒരു പരിധിവരെ ഇത്തരം രോഗങ്ങളെ പിടിച്ചു നിർത്തുവാൻ സാധിക്കും. ആഹാരത്തിന്റെ നിറവും മണവും രുചിയും നോക്കിയാണ് പലരും ഭക്ഷണപദാർത്ഥങ്ങൾ തിരഞ്ഞെടുക്കുന്നത് അതിന്റെ ആരോഗ്യ ഗുണങ്ങൾക്ക് ഒട്ടും തന്നെ പ്രാധാന്യം നൽകുന്നില്ല. പോഷകസമൃദ്ധമായ ആഹാര ശീലം ഉറപ്പുവരുത്തേണ്ടത് ഉണ്ട്. ശാരീരിക ആരോഗ്യത്തിനു പുറമേ മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകുക. ശരീരഭാരം നിയന്ത്രിച്ചു നിർത്തേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണുക.