സ്ത്രീകളിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ പല ആരോഗ്യപ്രശ്നങ്ങളും വിളിച്ചുവരുത്തുന്നു….

സ്ത്രീകളുടെ ആർത്തവവിരാമത്തിന്റെ ശരാശരി പ്രായം 46 മുതൽ 8 വയസ്സു വരെയാണ്. ആർത്തവവിരാമം എന്ന് പറയുന്നത് ഒരു സ്ത്രീയുടെ ആർത്തവ ചക്രത്തിന്റെ സ്വാഭാവികമായ പരിണതിയാണ്. 40 വയസ്സിനു മുൻപായി സംഭവിക്കുന്ന ആർത്തവവിരാമത്തെ അകാല ആർത്തവവിരാമം എന്ന് പരാമർശിക്കപ്പെടുന്നു. ആർത്തവ ചക്രത്തിലെ ആവർത്തനങ്ങളിലുള്ള വ്യതിയാനത്തോടുകൂടിയാണ് ഇത് സംഭവിക്കുക.

ഇതിനുശേഷം ശരീരം ഈസ്ട്രജൻ ഉൽപാദനം കുറയ്ക്കും അത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ഹൃദയം, ത്വക്ക്, എല്ല് എന്നിവയുടെ ആരോഗ്യത്തിന് ഈസ്ട്രജൻ വളരെ അത്യാവശ്യമാണ് എന്നാൽ ഇതിൽ കുറവുണ്ടാവുമ്പോൾ അത് പല സങ്കീർണ പ്രശ്നങ്ങൾക്കും കാരണമാകും. എല്ലുകൾ കൂടുതൽ ദുർബലമായി മാറുന്നു അത് സന്ധിവേദനയിലേക്ക് നയിക്കും. മിക്ക സ്ത്രീകൾക്കും ഉറക്ക പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.

ഉറക്കം വരാതിരിക്കുക, നേരത്തെ ഉണരുക തുടങ്ങിയ പ്രശ്നങ്ങൾ ചില സ്ത്രീകൾക്ക് അനുഭവപ്പെടുന്നു. ആർത്തവവിരാമം എന്നത് ഒരു വെല്ലുവിളി ഉയർത്തുന്ന ജീവിത സംഭവം ആകുന്നു ഇത് മാനസിക ആരോഗ്യത്തെയും സ്വാധീനിക്കും. ഈ സമയത്ത് ഉണ്ടാകുന്ന നിരവധി ഹോർമോൺ മാറ്റങ്ങൾ ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾക്കും കാരണമാവും. അമിതമായ ക്ഷീണവും തളർച്ചയും ഉത്സാഹക്കുറവും ആർത്തവവിരാമ സമയത്തെ ഒരു പ്രധാന ലക്ഷണമാണ്.

പുറത്തേക്ക് ചൂടുള്ള രക്തപ്രവാഹം, വിയർക്കുന്നതായി അനുഭവപ്പെടുക, മാനസിക പിരിമുറുക്കം, ശരീര വേദന, ഹൃദയമിടിപ്പ് വർദ്ധിക്കുക തുടങ്ങിയ ലക്ഷണങ്ങളെല്ലാം ഈ സമയത്ത് ഉണ്ടാവുന്നതാണ്. ആർത്തവവിരാമ സമയത്ത് വിഷാദം നേരിടുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ട്. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ഒരു പരിധിവരെ ഈ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ചിട്ടയായി വ്യായാമം ചെയ്യുക, കൃത്യമായ ആരോഗ്യപരിശേധനങ്ങൾക്ക് വിധേയമാകുക, ആരോഗ്യകരമായ ഭക്ഷണരീതി എന്നീ കാര്യങ്ങളിൽ അല്പം ശ്രദ്ധ നൽകേണ്ടതുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.