മൂത്രത്തിൽ കാണപ്പെടുന്ന ഈ മാറ്റങ്ങളെ നിസ്സാരമായി കാണരുത്, വൃക്ക തകരാറിന്റെ സൂചനയാവാം..

ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പല രോഗങ്ങളുടെയും സൂചനയാണ് അതുകൊണ്ടുതന്നെയാണ് ശരീരത്തിൽ കാണുന്ന ഇത്തരം മാറ്റങ്ങൾ ശ്രദ്ധയോടെ കാണേണ്ടതും അത്യാവശ്യം തന്നെയാണ്. ശരീരത്തിലെ വിസർജ്യങ്ങളിൽ പോലും രോഗങ്ങളുടെ തെളിവുകൾ മനസ്സിലാക്കാൻ സാധിക്കും. മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസവും അളവ് വ്യത്യാസവും ഗന്ധത്തിൽ ഉണ്ടാകുന്ന വ്യത്യാസവും എല്ലാം പല രോഗങ്ങളുടെയും ആദ്യ സൂചനകൾ ആണ്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മൂത്രത്തിൽ കണ്ടുവരുന്ന പത. ചില ആളുകളിൽ അത് താൽക്കാലിക മാത്രമായി ഉണ്ടാവും എന്നാൽ സ്ഥിരമായി മൂത്രം പതഞ്ഞു വരുന്നത് കിഡ്നിയുടെ തകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂത്രത്തിലെ പത പ്രോട്ടീൻ ആണ് സാധാരണയായി ഇത് രക്തത്തിലാണ് കണ്ടുവരുന്നത്. ശരീരത്തിൻറെ അരിപ്പ എന്നറിയപ്പെടുന്ന അവയവമാണ് വൃക്ക അതായത് മാലിന്യങ്ങൾ നീക്കം ചെയ്ത് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ ഇത് സഹായകമാകുന്നു.

രക്തം അരിക്കുന്നതും അതിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും കിഡ്നി ആണ് എന്നാൽ കിഡ്നി പ്രോട്ടീൻ അരിച്ചു കളയാതെ വരുമ്പോൾ ഈ പ്രശ്നം ഉണ്ടാവുന്നത്. അരിപ്പയുടെ ദ്വാരങ്ങൾക്ക് വികാസം ഉണ്ടാകുമ്പോഴാണ് പ്രോട്ടീൻ രക്തത്തിൽ നിന്ന് മൂത്രത്തിലേക്ക് കടക്കുന്നത്. വൃക്കയിലെ കല്ല്, ഇടയ്ക്കിടെ ഉണ്ടാവുന്ന യൂറിനറി ഇൻഫെക്ഷൻ തുടങ്ങിയവയും ഇതിന് കാരണമാകുന്നു.

അണുബാധ, അമിതവണ്ണം എന്നിവയെല്ലാം വൃക്കകൾക്ക് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നു ഇവയും മൂത്രത്തിൽ പത ഉണ്ടാവുന്നതിന് കാരണമാകാം. പാരമ്പര്യമായി വൃക്ക രോഗം ഉണ്ടെങ്കിൽ ഉറപ്പായും യൂറിൻ മൈക്രോ അൽബുമിൻ ടെസ്റ്റ് ചെയ്യേണ്ടതാണ് ഇതിൽ നിന്നും മൂത്രത്തിലെ അൽബമിൻ അളവ് കണ്ടെത്താൻ സാധിക്കും. തുടക്കത്തിൽ തന്നെ ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ സങ്കീർണ്ണതകൾ ഒഴിവാക്കാം. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.