ഈ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഇല്ലെങ്കിൽ കൊളസ്ട്രോൾ അളവ് ഒരിക്കലും കുറയില്ല…

പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ശരീരത്തിലെ കൊളസ്ട്രോളിന്റെ വർദ്ധനവ്. അമിതവണ്ണം ഉള്ളവരിലാണ് കൊളസ്ട്രോൾ ഉണ്ടാവുക എന്ന തെറ്റായ ധാരണ നമ്മളിൽ പലർക്കും ഉണ്ടായിരിക്കും എന്നാൽ യാഥാർത്ഥത്തിൽ മെലിഞ്ഞവർക്കും കൊളസ്ട്രോൾ വരാനുള്ള സാധ്യത കണ്ടുവരുന്നു. അതുകൊണ്ടുതന്നെ ശരീര വണ്ണവും കൊളസ്ട്രോളും തമ്മിൽ യാതൊരു ബന്ധവുമില്ല.

ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് കൊളസ്ട്രോൾ. ഇത് ആരോഗ്യത്തിന് തന്നെ ഭീഷണിയായി മാറുന്നു. ശരീരത്തിൽ രണ്ടുതരം കൊളസ്ട്രോൾ ഉണ്ട് നല്ല കൊളസ്ട്രോളും മോശം കൊളസ്ട്രോളും അതിൽ എച്ച് ഡി എൽ എന്നറിയപ്പെടുന്നത് നല്ല കൊളസ്ട്രോൾ ആണ് അതായത് കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയതാണ് ഇവ. ഇത് ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും അത്യാവശ്യമാണ് .

എന്നാൽ എൽഡിഎൽ എന്നറിയപ്പെടുന്നത് ചീത്ത കൊളസ്ട്രോൾ ആണ് ഇതിൽ കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ മാത്രം പ്രോട്ടീനും ഉണ്ടാവും. കൊഴുപ്പ് കൂടുതൽ അടങ്ങിയവയാണ് ടിജി അതുകൊണ്ടുതന്നെ ഇത് ശരീരത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് കൊളസ്ട്രോൾ വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം. പാക്കറ്റ് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ വർധിക്കുന്നതിന്റെ ഒരു കാരണമാണ്.

എണ്ണ പലഹാരങ്ങളും കൊഴുപ്പ് കൂടുതലായി അടങ്ങിയ ചുവന്നിറച്ചികളും മിതമായ അളവിൽ മാത്രം സേവിക്കുക. കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് മാത്രമല്ല മറ്റു പല കാര്യങ്ങളും കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിക്കുന്നു. പ്രായം, പാരമ്പര്യം, പുകവലി, വ്യായാമം തുടങ്ങി പല കാര്യങ്ങളും അതിൽ ഉൾപ്പെടുത്താം. ആരോഗ്യകരമായ ഭക്ഷണ രീതിയോടൊപ്പം പതിവായി വ്യായാമം ചെയ്യുന്നത് ഒരു പരിധി വരെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുവാൻ സഹായകമാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണൂ.