ഈ സൂചനകൾ നിസ്സാരമല്ല, സൂക്ഷിച്ചില്ലെങ്കിൽ വൃക്ക തകരാറിലാകും…

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി അഥവാ വൃക്ക. ഇതിനെ ശരീരത്തിലെ അരിപ്പ എന്ന് വേണം പറയുവാൻ ആവശ്യമില്ലാത്ത മാലിന്യങ്ങളെ നീക്കം ചെയ്ത് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ ഈ അവയവം സഹായിക്കുന്നു. വൃക്കയുടെ പ്രവർത്തനത്തിൽ തകരാറുകൾ ഏർപ്പെട്ടാൽ അത് ആരോഗ്യത്തെ തന്നെ ബാധിക്കും. വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് രക്തത്തിലെ ക്രിയാറ്റിൻ അളവ്.

കിഡ്നിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടുപിടിക്കാനുള്ള ഒരു വഴി കൂടിയാണിത്. ക്രിയാറ്റിൻതോത് 1.4 നേക്കാൾ കൂടുതൽ ആണെങ്കിൽ അത് നിയന്ത്രിച്ചു നിർത്തേണ്ടത് വളരെ പ്രധാനമാണ് ഇത് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. മസിലുകൾക്ക് പ്രവർത്തിക്കാൻ ഊർജ്ജം അത്യാവശ്യമാണ് ഈ ഊർജ്ജം ലഭിക്കുന്നത് ക്രിയാറ്റിൻ വഴിയാണ്. കരളിൽ ഉത്പാദിപ്പിക്കുന്ന ക്രിയാറ്റിൻ രക്തത്തിലൂടെ മസിലുകൾക്ക് ഊർജ്ജം എത്തിക്കുന്നു.

ആവശ്യമുള്ള ക്രിയാറ്റിന് ശേഷം ബാക്കി വരുന്നവ ശരീരം പുറന്തള്ളുകയാണ് സാധാരണയായി ചെയ്യുന്നത്. എന്നാൽ വൃക്ക ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ പുറന്തള്ളുവാനുള്ള ശേഷി കുറയുന്നു. ഇതുമൂലം രക്തത്തിലെ ക്രിയാറ്റിൻ തോത് വർദ്ധിക്കും അതിലൂടെ വൃക്കയിലെ തകരാറുകൾ മനസ്സിലാക്കാൻ സാധിക്കുന്നു. എന്നാൽ വൃക്കയുടെ പ്രവർത്തനം കാരണമല്ലാതെ ചില സന്ദർഭങ്ങളിൽ ക്രിയാറ്റിൻ അളവ് വർദ്ധിക്കുന്നു.

കൂടുതലായി വ്യായാമം ചെയ്യുമ്പോൾ അതായത് കഠിനമേറിയ ശാരീരിക അധ്വാനം ചെയ്യുമ്പോൾ, ശരീരത്തിന് ആവശ്യമായ വെള്ളം എത്താതിരിക്കുമ്പോൾ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, പാമ്പിൻറെ കടിയേറ്റാൽ, ചില മരുന്നുകളുടെ ഉപയോഗം, അമിതമായി പ്രമേഹം രക്തസമ്മർദ്ദം തുടങ്ങിയവയെല്ലാം ക്രിയാറ്റിൻ തോത് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ക്രിയാറ്റിൻ അളവ് വർദ്ധിക്കുമ്പോൾ ശരീരം കാണിച്ചു തരുന്ന ചില സൂചനകൾ ഉണ്ട്. ഇതിനെക്കുറിച്ച് അറിയാനായി വീഡിയോ കാണൂ.