അടുക്കളയിലെ ഈ ചേരുവകൾ ഉണ്ടെങ്കിൽ മുഖം തിളങ്ങാൻ ഇനി പാർലറിൽ പോകേണ്ട…

മുഖസൗന്ദര്യത്തിന് ശ്രദ്ധ നൽകാത്ത ആളുകൾ വളരെ കുറവായിരിക്കും. ഒന്ന് പുറത്തു പോകണം എന്നുണ്ടെങ്കിൽ തന്നെ ബ്യൂട്ടി പാർലറിൽ കേറി ഇറങ്ങുന്നവരാണ് ഒട്ടുമിക്ക ആളുകളും. സൗന്ദര്യ സംരക്ഷണത്തിനായി വിപണിയിൽ ലഭിക്കുന്ന ഏതുതരം ഉൽപ്പന്നങ്ങളും വാങ്ങിച്ചു ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ പ്രതീക്ഷിക്കുന്ന ഫലം നൽകുന്നില്ലെങ്കിലും ചില സൗന്ദര്യ പ്രശ്നങ്ങൾക്കു കാരണമാവുകയും ചെയ്യുന്നു.

മുഖത്തുണ്ടാകുന്ന കരിവാളിപ്പ്, കറുത്ത പാടുകൾ, മുഖക്കുരു, ചുളിവുകൾ, കണ്ണിനുചുറ്റും ഉണ്ടാകുന്ന കറുത്ത പാടുകൾ, ചുണ്ടുകളിലെ കറുപ്പു നിറം എന്നിവയെല്ലാം സൗന്ദര്യത്തിന് നേരിടുന്ന വെല്ലുവിളികൾ തന്നെ. കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങളെക്കാളും വിശ്വസിച്ച് ഉപയോഗിക്കാൻ സാധിക്കുന്നവയാണ് പ്രകൃതിദത്തമായ പദാർത്ഥങ്ങൾ. അതുകൊണ്ടുതന്നെ സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചത് നാച്ചുറൽ ആയ ഉൽപ്പന്നങ്ങളാണ്.

വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു ഫേസ് പാക്ക് നമുക്ക് പരിചയപ്പെടാം. പെട്ടെന്ന് ഒരു കല്യാണത്തിനോ അല്ലെങ്കിൽ എന്തെങ്കിലും ഒരു ഫംഗ്ഷനോ പങ്കെടുക്കണമെന്നുണ്ടെങ്കിൽ കുറച്ചുസമയം കൊണ്ട് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ പാക്ക് മുഖത്തെ കരുവാളിപ്പ് ഇല്ലാതാക്കുകയും നിറം നൽകുകയും ചെയ്യുന്നു. ഇത് തയ്യാറാക്കുന്നതിന് നമ്മുടെ അടുക്കളകളിൽ സുലഭമായി ലഭിക്കുന്ന അരിപ്പൊടി, കാപ്പിപ്പൊടി, തേന്, പാൽ എന്നിവയാണ് ആവശ്യമായി വരുന്നത്.

ഈ ചേരുവകൾ എല്ലാം ഒരു നിശ്ചിത അളവിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ച് കുറച്ചുസമയത്തിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്ന ഈ പാക്ക് ആരെയും ആശ്ചര്യപ്പെടുത്തും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തതുകൊണ്ട് തന്നെ ഇത് ആർക്ക് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇത് ചെയ്യേണ്ട വിധം മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണൂ.