മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തു നോക്കൂ, അസാധ്യ രുചി😋

മീൻ ഫ്രൈ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. സാധാരണ രീതിയിൽ അല്ലാതെ വെറൈറ്റി ആയി മീൻ ഫ്രൈ ചെയ്താൽ കഴിക്കാനും ടേസ്റ്റി ആകും കാണാനും നന്നായിരിക്കും. അത്തരത്തിൽ ഒരു വെറൈറ്റി രീതിയിലുള്ള മീൻ ഫ്രൈ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഫിഷ് ഫ്രൈ മസാല വളരെ ടേസ്റ്റി ആക്കി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചെറിയ ജീരകം ചേർത്തു കൊടുക്കുക, അതിലേക്ക് മുക്കാൽ ടീസ്പൂൺ പെരുംജീരകം ചേർത്ത് ഇവ രണ്ടും നന്നായി പൊടിച്ചെടുക്കണം. നന്നായി പൊടിച്ചു കിട്ടിയതിനുശേഷം അതിലേക്ക് 8 അല്ലി വെളുത്തുള്ളി ചേർക്കുക, അത്യാവശ്യം വലിപ്പമുള്ള ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞ് അതിലേക്ക് ഇട്ടു കൊടുക്കുക.

ഒന്നര ടീസ്പൂൺ അളവിൽ വെളിച്ചെണ്ണയും കുറച്ചു വെള്ളവും അതിലേക്ക് ചേർക്കണം കുറച്ച് കറിവേപ്പില കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു മൺചട്ടിയെടുത്ത് അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒന്നര ടീസ്പൂൺ നല്ല എരിവുള്ള മുളകുപൊടി, ഒന്നര ടീസ്പൂൺ അരിപ്പൊടി കൂടി ചേർത്ത് കൊടുക്കണം.

പിന്നീട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു കൊടുക്കാം. ഇനി അതിലേക്ക് ആദ്യം അരച്ചുവെച്ച മസാല ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് വെളിച്ചെണ്ണ കൂടി ചേർത്ത് വേണം മിക്സ് ചെയ്യുവാൻ. വെള്ളം ഉപയോഗിക്കാതെ വെളിച്ചെണ്ണ ചേർത്ത് തന്നെ ഈ മസാല തയ്യാറാക്കുന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.