ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണം എന്നത് പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് എന്നാൽ ഇതൊരു ശീലമായി കണക്കാക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ മെഡിക്കൽ രംഗം ഇതിനെ ഒരു രോഗമായി പറയുന്നു ഇറിറ്റബിൾ ഭവൽ സിൻഡ്രം എന്നാണ് ഇതിൻറെ പേര്. ഈ രോഗാവസ്ഥ പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. എവിടെയെങ്കിലും പോകാൻ നിൽക്കുമ്പോൾ ടോയ്ലറ്റിൽ പോകാനുള്ള തോന്നൽ.
ഭക്ഷണം കഴിച്ച് ഉടൻ ഇത്തരം തോന്നൽ പലരും ഇതിനെ ശീല കേടായി കണക്കാക്കുമെങ്കിലും യഥാർത്ഥത്തിൽ ഇതൊരു രോഗമാണ്. ഈ രോഗാവസ്ഥ ഉള്ളവരിൽ കണ്ടുവരുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് അനീമിയ അഥവാ വിളർച്ച. കുടലിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത് കുടലിന്റെ താളാത്മക ചലനത്തിലൂടെയാണ് ഭക്ഷണത്തിലെ ആവശ്യമുള്ള വസ്തുക്കൾ ശരീരത്തിലേക്ക് വലിച്ചെടുത്ത് ബാക്കിയുള്ളത് മലമായി പുറന്തള്ളുന്നത്.
എന്നാൽ ഈ താളാത്മക ചലനത്തിൽ എന്തെങ്കിലും പിഴവുകൾ നേരിടുമ്പോൾ ഇറിറ്റബിൾ ഭവല് സിൻഡ്രം എന്ന രോഗാവസ്ഥ ഉണ്ടാകുന്നു. ഒന്നുകിൽ ഈ ചലനം വളരെ വേഗത്തിലാകും അല്ലെങ്കിൽ തീരെ മെല്ലെയാകും. ഇത് രണ്ടും ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. ഈ ആരോഗ്യ പ്രശ്നം ഉള്ളവരിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നില്ല. കുടലിന്റെ ചലനത്തിലും ദഹനരസത്തിന്റെ ഉൽപാദനത്തിലും വരുന്ന പ്രശ്നങ്ങളാണ് ഇതിന് കാരണമാകുന്നത്.
വയറുവേദന, ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മലബന്ധവും വയറിളക്കവും, ഒക്കാനം, മനംപിരട്ടൽ, നെഞ്ചിരിച്ചൽ തുടങ്ങിയ ലക്ഷണങ്ങൾ ഈ രോഗക്കാരിൽ കണ്ടുവരുന്നു. ഇത്തരക്കാർക്ക് പലപ്പോഴും ഉൽക്കണ്ഠ, സമ്മർദ്ദം പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. ഈ രോഗാ അവസ്ഥയെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടുക. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.