കാലിലെ വെയിനുകൾ വീർത്തു തടിച്ച കെട്ടുപിണഞ്ഞ പാമ്പുകളെ പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. വളരെയധികം ആളുകളിൽ കാണുന്ന ഒരു പ്രശ്നമാണ്. മിക്കവരിലും ഇത് ഒരു സൗന്ദര്യ പ്രശ്നമായി ജീവിതകാലം മുഴുവനും നിലനിൽക്കുന്നു. എന്നാൽ ചില ആളുകളിൽ കാൽ വേദന, തൊലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, വ്രണങ്ങൾ, കാലിൽ കഴപ്പ്, കാലിലെ തൊലി കറുത്ത് കട്ടിയായി വരുക.
മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ ഉള്ള താമസം, എന്നീ പ്രശ്നങ്ങൾ സാധാരണയായി കാണപ്പെടുന്നു. ചില ആളുകളിൽ ഇവ പൊട്ടി രക്തസ്രാവവും ഉണ്ടാവാം. ഇത്തരം സന്ദർഭങ്ങൾ സങ്കീർണ്ണ നിറഞ്ഞതാകുന്നു. സിരകളിലൂടെയുള്ള രക്തസംക്രമണം തടസ്സപ്പെടുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിന് മുഴുവനായും താങ്ങി നിർത്തുന്ന ഒരു അവയവമാണ് കാലുകൾ.
കാലുകളിലൂടെയുള്ള സിരകളിൽ പല കാരണങ്ങൾ കൊണ്ടും ബലക്ഷയം നേരിടാം അതുമൂലം ഇവ ചുരുങ്ങി ദുർബലമാകുന്നു. കാലുകളിലേക്കുള്ള രക്തയോട്ടം നിൽക്കുകയോ അല്ലെങ്കിൽ വിപരീതരീതിയിൽ പിന്നോട്ട് ഒഴുകുകയോ ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാവുന്നത്. ശരീരത്തിൽ ഞരമ്പുകൾ ഉള്ള ഏത് ഭാഗങ്ങളിലും ഈ പ്രശ്നമുണ്ടാവാം. കാലിൻറെ ഭാഗങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്നതിലൂടെ ഒരു പരിധിവരെ ഈ രോഗം വരാതെ തടയാൻ സാധിക്കും.സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാനായി ജീവിതത്തിലേക്ക് ചില മാറ്റങ്ങൾ കൊണ്ടുവരുക. അമിതവണ്ണം ഉള്ളവരിൽ വെരിക്കോസ് വെയിൻ ഉണ്ടാവുന്നതിനുള്ള സാഹചര്യം കൂടുതലാണ്. അമിതഭാരം കുറയ്ക്കാനായി ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും പിന്തുടരേണ്ടതുണ്ട്. സ്ത്രീകളിൽ ഗർഭാവസ്ഥയിൽ ഈ പ്രശ്നം ഉണ്ടാവുകയും പ്രസവത്തിന് ശേഷം പൂർണ്ണമായി മാറുകയും ചെയ്യുന്നു ഇതിന് പ്രത്യേക ചികിത്സ ആവശ്യമില്ല.