രക്തക്കുറവിന്റെ ഈ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്, മരുന്നു കഴിക്കാതെ തന്നെ ഈ പ്രശ്നം മാറ്റിയെടുക്കാം…

സാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തക്കുറവ് അഥവാ വിളർച്ച. ഈ രോഗത്തെ അനീമിയ എന്നും പറയപ്പെടുന്നു. പണ്ടുകാലങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചിരുന്ന ജനവിഭാഗങ്ങളിലായിരുന്നു കൂടുതലായി ഈ പ്രശ്നം കണ്ടിരുന്നത് ഇന്ന് ഫാസ്റ്റ് ഫുഡുകളും പാക്കറ്റ് ഫുഡുകളും ബേക്കറി പലഹാരങ്ങളും കൂടുതലായി കഴിക്കുന്നവരിലും ഈ പ്രശ്നം കണ്ടുവരുന്നു.

അതുകൊണ്ടുതന്നെയാണ് പലരും ഈ രോഗത്തെ തിരിച്ചറിയുന്നതിനോ കൃത്യമായ പരിഹാരങ്ങളിലേക്ക് പോകുന്നതിന് പകരം ശാരീരിക ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ താൽക്കാലിക ചികിത്സയിലാണ് ശ്രദ്ധ നൽകുന്നത്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ ആവർത്തിക്കുകയും നിരന്തരം മരുന്നുകൾ കഴിക്കുകയും ചെയ്യേണ്ടി വരുന്നത്. രക്തക്കുറവ് ഉണ്ടാകുമ്പോൾ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.

ശരീരത്തിലെ പേശികളിൽ വേദന, മുടികൊഴിച്ചിൽ, തൊലിപ്പുറത്തെ വരൾച്ച, നെഞ്ചിരിച്ചിൽ, പൊളിച്ചു തികട്ടൽ, അമിതമായ ക്ഷീണവും തളർച്ചയും, ഓർമ്മക്കുറവ്, കുനിഞ്ഞ് എഴുന്നേൽക്കുമ്പോഴും ഇരുന്ന് എഴുന്നേൽക്കുമ്പോഴും തലകറക്കം, നടക്കുമ്പോൾ ഉണ്ടാകുന്ന കിതപ്പ്, കാലുകളിൽ നീര്, അമിത വിയർപ്പ്, മണ്ണു പോലുള്ള ദഹിക്കാത്ത വസ്തുക്കൾ കഴിക്കാനുള്ള താല്പര്യ, ചെവിയിലെ മൂളിച്ച തുടങ്ങിയ നിരവധി ലക്ഷണങ്ങളാണ് അനീമിയ മൂലം കണ്ടുവരുന്നത്.

ഈ ലക്ഷണങ്ങൾ മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ സ്വയം രോഗനിർണയം നടത്തരുത്. ഒരു ഡോക്ടറുടെ സഹായത്തോടു മാത്രം രോഗനിർണയം നടത്തുകയും അതിനുള്ള ചികിത്സാരീതികൾ പിന്തുടരുകയും ചെയ്യുക. കുഞ്ഞുങ്ങൾ മുതൽ ഏതു പ്രായക്കാരിലും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. കൂടുതലായി ഗർഭിണികളായ സ്ത്രീകളിലും കുട്ടികളിലും അനീമിയ കണ്ടുവരുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ മാത്രമേ ഈ ആരോഗ്യ പ്രശ്നം തടയാനാകൂ. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.