യുവത്വം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, എന്നും പതിനെട്ടിന്റെ തിളക്കം…

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് യൗവനം.എന്നാൽ ഈ കാലഘട്ടത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിലൂടെ മാത്രമേ നമ്മുടെ പ്രായത്തെ കുറച്ചു കൊണ്ടുവരാനും യൗവനം നിലനിർത്തുവാനും സാധിക്കുകയുള്ളൂ. പോഷകങ്ങൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണരീതിയും ദിവസേനയുള്ള വ്യായാമവും ഒരു പരിധിവരെ രോഗങ്ങളിൽ നിന്ന് അകറ്റുന്നതിനും ചർമ്മ സംരക്ഷണത്തിനും സഹായകമാകുന്നു.

നമ്മുടെ പ്രായം ഏറ്റവും കൂടുതലായി അറിയുന്നത് ചർമ്മത്തിലൂടെയാണ്. അവയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളും ചുളിവുകളും എല്ലാം പലപ്പോഴും പ്രായത്തിന്റെ ലക്ഷണങ്ങളിൽ ഒന്ന് തന്നെയാണ്. ജീവിതത്തിൽ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങൾ പോലും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വെള്ളത്തിൻറെ ആവശ്യം എന്താണെന്ന് പലരും ചിന്തിക്കാറുണ്ട്.

എന്നാൽ ശരീരത്തിൽ നിർജലീകരണം സംഭവിച്ചാൽ എപ്പോഴും ചർമ്മത്തെ വരണ്ടതാക്കി തീർക്കുന്നു. ചർമ്മത്തിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമായിത്തീരും. അതുകൊണ്ടുതന്നെ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഇന്നത്തെ കാലത്ത് പലരും ഭക്ഷണകാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാത്തത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും സൗന്ദര്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു.

പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കൂടുതലായി കഴിക്കുവാൻ ശ്രദ്ധിക്കുക. ബാലൻസ്ഡ് ഡയറ്റ് ആണ് ഏറ്റവും ഉത്തമം. ഇവയെല്ലാം വാർദ്ധക്യത്തെ തടയുന്ന കാര്യത്തിൽ ഏറ്റവും മുന്നിലാണ്. ചർമ്മ സംരക്ഷണം ഒരു ശീലമാക്കേണ്ടത് അത്യാവശ്യം ആണ്. ചർമ്മം ക്ലീൻ ആക്കാനും മോയ്സ്ചറൈസർ ഇട്ട് സൂക്ഷിക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക. സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ നിസ്സാരമല്ല അതുകൊണ്ടുതന്നെ പുറത്തു പോകുമ്പോൾ സൺസ്ക്രീനുകൾ പുരട്ടാൻ ഒരു കാരണവശാലും മറക്കരുത്. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിച്ചില്ലെങ്കിലും അത് ചർമ്മത്തെ ദോഷകരമായി ബാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.